'നമ്മള്‍ വളരെ പ്രയത്‌നിച്ച് നേടുന്ന വിജയം ആസ്വദിക്കുന്ന നിമിഷം, 5 ബഹുഭാഷ ചലച്ചിത്ര മേഖലകളിലേക്ക് മൊഴിമാറ്റി കടന്നുചെന്ന് ഒരു 'മെഗാഹിറ്റ്' ആയി മാറിയ അവിസ്മരണീയ അനുഭവം'; 'മഹാന്‍' റിലീസ് ചെയ്ത് 50-ാം ദിവസത്തില്‍ എത്തിയതില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിക്രം, കുറിപ്പ് വൈറല്‍
Apr 1, 2022, 16:14 IST
ചെന്നൈ: (www.kvartha.com 01.04.2022) 'മഹാന്‍' റിലീസ് ചെയ്ത് 50-ാം ദിവസത്തില്‍ എത്തിയതില്‍ പ്രേക്ഷകര്‍ക്ക് നന്ദിയുമായി വിക്രം. ഈ അവസരത്തില്‍ താരത്തിന്റെ നന്ദി കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറലാവുകയാണ്. ജീവിതത്തിലെ വളരെ സുന്ദരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് നമ്മള്‍ വളരെയധികം പ്രയത്‌നിച്ച് നേടുന്ന വിജയം ആസ്വദിക്കുന്ന നിമിഷെമന്ന് താരം കുറിച്ചു.
'മഹാന്‍ അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. അഞ്ച് ബഹുഭാഷ ചലച്ചിത്ര മേഖലകളിലേക്ക് മൊഴിമാറ്റി കടന്നു ചെന്ന് ഒരു മെഗാഹിറ്റ് ആയി മാറുവാന്‍ ചിത്രത്തിന് കഴിഞ്ഞുവെന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു.'- താരം കുറിച്ചു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമില്‍ രാജ്യത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണുവാനായി എത്തിയിരിക്കുന്നത്. മഹാന്‍ ഒരു മെഗാഹിറ്റ് ആക്കി മാറ്റിയ നിങ്ങളോട് നന്ദി പറയാന്‍ പറ്റിയ സമയം ഇതാണെതെന്നത് കൊണ്ടുതന്നെ. സിനിമ ഒരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരുപാട് സ്‌നേഹം അറിയിക്കുന്നു.
നിങ്ങളോരോരുത്തരുടെയും റീല്‍സ്, മീംമ്‌സ്, ട്വീറ്റ്‌സ് പിന്നെ നേരിട്ടറിയിച്ച ആശംസകളും നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹവും കരുതലും എന്നെ വീണ്ടും നിങ്ങളിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു. കൂടുതല്‍ ഉത്തരവാദിത്തബോധമുള്ള ഒരു കലാകാരനെന്ന നിലയ്ക്ക് ഞാന്‍ ഇതെല്ലാം ഏറ്റവും കൃതാര്‍ഥയോടെയും ഇഷ്ടത്തോടെയും ഓര്‍ക്കും.
നന്ദി, കാര്‍ത്തിക് സുബ്ബരാജ്.. 'മഹാന്‍' എന്ന ചലച്ചിത്രം സമ്മാനിച്ചതിന്, ഏറ്റവും മികച്ച രീതിയില്‍ എന്റേതായ ശൈലിയില്‍ നിന്ന് തന്നെ 'ഗാന്ധി മഹാന്‍' എന്ന വേഷം പകര്‍ന്നാടാന്‍ എന്നെ അനുവദിച്ചതിന്. നന്ദി, ബോബി.. നിന്നില്‍ അല്ലാതെ എന്റെ 'സത്യ'യെ മറ്റൊരാളിലും കാണാന്‍ കഴിയില്ല.
നന്ദി, സിമ്രാന്‍.. ഇപ്പോഴത്തെ പോലെ അസാധ്യമായിട്ടുള്ള അഭിനയത്തിന്. നന്ദി, ധ്രുവ്.. ദാദയുടെ വേഷവും അദ്ദേഹത്തിന്റെ അന്യദൃശ്യമായ ഭവപ്പകര്‍ചകളും മനോഹരമായി അവതരിപ്പിച്ചതിന്. നന്ദി.. ചോരയും വിയര്‍പ്പും കണ്ണീരും നല്‍കി മഹാനെ മഹത്തരമാക്കാന്‍ പ്രയത്‌നിച്ച 'മഹാന്‍ ഗ്യാംഗിന്'.
നന്ദി.. സന, ശ്രേയസ്, ദിനേശ് നിങ്ങളുടെ കഴിവുകള്‍ നിറഞ്ഞാടിയ സ്‌ക്രീനില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്. നന്ദി, മഹാന്‍ യാഥാര്‍ഥ്യമാക്കിയ നിര്‍മാതാവിന്. നന്ദി, ആമസോണ്‍ പ്രൈമിന്, ലക്ഷകണക്കിന് വീടുകളിലെ സ്വീകരണമുറികളിലേക്ക്, ലക്ഷക്കണക്കിന് ഹൃദയങ്ങളിലേക്ക് എന്നെ, ഞങ്ങളെ, മഹാനെ എത്തിച്ചതിന്.- വിക്രം കുറിച്ചു.
വിക്രം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മഹാന്‍' ആയിരുന്നു. വിക്രമും മകന്‍ ധ്രുവും ആദ്യമായി ഒന്നിച്ച ചിത്രമാണ് 'മഹാന്‍'. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസായിട്ടാണ് ചിത്രം എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും വളരെ മികച്ചതായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ചെന്നൈ പശ്ചാത്തലമാക്കിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ ത്രിലര്‍ ചിത്രമാണ് 'മഹാന്‍'. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. മഹാന്‍ എന്ന ചിത്രത്തിനായി ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. മിസിംഗ് എന്ന് തുടങ്ങുന്ന റാപ് സ്വഭാവത്തിലുള്ള ഗാനത്തിന് വരികള്‍ എഴുതിയും ധ്രുവ് വിക്രം തന്നെയായിരുന്നു.
Keywords: News, National, India, Chennai, Entertainment, Cinema, Actor, Business, Finance, Technology, Mahaan 50 Days Celebrations - Here's 'Chiyaan' Vikram's Heartfelt Words For His FansFrom the desk of #ChiyaanVikram 🤙🏼📋
— Galatta Media (@galattadotcom) March 31, 2022
National Award-winning Tamil actor #Vikram expresses his joy and extends his heartfelt gratitude for the phenomenal response to his #Mahaan #ChiyaanVikram𓃵 @SimranbaggaOffc #DhruvVikram @karthiksubbaraj @actorsimha @Music_Santhosh pic.twitter.com/gayGrwOTvc
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.