മലയാളത്തിന്റെ മനോരമ

 


(www.kvartha.com 26.01.2016) അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച കല്‍പ്പനയുടെ വേര്‍പാട് അഭിനയിച്ചു പൂര്‍ത്തിയാക്കാനാവാതെ പോയ ഒരു കഥാപാത്രം പോലെയാണ്. സിനിമയായിരുന്നു അവരുടെ ജീവിതം. അഭിനയിച്ച വേഷങ്ങളോടത്രയും നീതിപുലര്‍ത്തിയ പ്രതിഭ. സ്വതസിദ്ധമായ നര്‍മമായിരുന്നു കല്‍പ്പനയ്ക്ക് നമലയാളത്തില്‍ ഒരു ഹാസ്യചക്രവര്‍ത്തിനിയുടെ പരിവേഷം നല്‍കിയത്. അതുകൊണ്ട് തന്നെ അവര്‍ മലയാളത്തിന്റെ മനോരമ എന്നറിയപ്പെട്ടു. നര്‍മം പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്നു പലയാവര്‍ത്തി തെളിയിച്ച താരം സുകുമാരി കഴിഞ്ഞാല്‍ ഹാസ്യസാമ്രാട്ട് ജഗതിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഏക പെണ്‍ കൊമേഡിയന്‍ കൂടിയായിരുന്നുവെന്നു പറയാം.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ. പശുപതി എന്ന ചിത്രത്തിലെ യുഡിസി കുമാരി എന്ന ചിത്രം കല്‍പ്പനയുടെ കോമഡി പ്രയാണത്തിന് ബ്രേക്ക് നല്‍കിയ ചിത്രമാണ്. കണ്ണിന്റെ ഫിലമെന്റടിച്ചു പോകുമെന്നു മഞ്ഞ സ്ലീവ്‌ലെസ് ബ്ലൗസും സാരിയും ഒട്ടു മാച്ചു കുറയാത്ത കുടയും കണ്ണടയും... രൂപത്തിലും ഭാവത്തിലും ഡയലോഗിലും വരെ ചിരി കോരിയിടുന്ന യുഡിസി ഇന്നും മലയാളിയുടെ കോമഡി നൊസ്റ്റാള്‍ജിയയിലെ ആദ്യ കഥാപാത്രം തന്നെയാണ്.

ആദ്യമായി നാട്ടിലേക്കെത്തുന്ന മൃഗഡോക്റ്ററെ കൈയിലെടുക്കാന്‍ നര്‍മത്തില്‍ പൊതിഞ്ഞ കവിത ചെല്ലുന്ന യുഡിസി എന്ന കഥാപാത്രത്തെ തന്റെ മാനറിസങ്ങള്‍ കൊണ്ടാണ് കല്‍പ്പന പൂര്‍ണതയിലെത്തിച്ചത്. ചിരിപടര്‍ത്തുന്ന ഡയലോഗുകളേക്കാള്‍ ചിരിപ്പിക്കുന്ന ശരീരഭാഷയായിരുന്നു കല്‍പ്പനയുടെ കരുത്ത്. കഥാപാത്ര ഗരിമയുടെ അങ്ങേയറ്റം പോയാല്‍ പ്രതാപമേറെയുളള വീട്ടമ്മയായും, വീട്ടു ജോലിക്കാരിയായും പരകായ പ്രവേശം നടത്താന്‍ കഴിവുളള നടി.

സിഐഡി ഉണ്ണിക്കൃഷ്ണന്‍ ബിഎബിഎഡ്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, അരമന വീടും അഞ്ഞൂറേക്കറും, ജൂനിയര്‍ മാന്‍ഡ്രേക്ക്, കാവടിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെ ജഗതി-കല്‍പ്പന ജോഡി ആര്‍ക്കാണ് അത്രവേഗം മറക്കാന്‍ കഴിയുക. അനസാനം, ബാംഗൂള്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മവേഷത്തിലെത്തിയ കല്‍പ്പന തിയെറ്ററില്‍ ചിരിപടര്‍ത്തിയിരുന്നു. അതിഭാവുകത്വങ്ങളേറെയുളള കഥാഗതികളിലേക്ക് തന്റെ കഥാപാത്രങ്ങള്‍ സഞ്ചരിക്കേണ്ടി വരുമ്പോഴും അതിനെ ഒതുക്കത്തോടെ അവതരിപ്പിക്കാന്‍ കല്‍പ്പന മിടുക്കിയാണെന്നു അവര്‍ക്കൊപ്പമുളളവര്‍ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. ഇതാണ് കല്‍പ്പന കടിഞ്ഞാണ്‍ നഷ്ടപ്പെടാത്ത കുതിരയായി അവര്‍ ഹാസ്യലോകത്ത് വിസ്മയം തീര്‍ത്തു.

മലയാളത്തിന്റെ മനോരമ


SUMMARY: National award-winning Malayalam actor Kalpana is no more.  Kalpana, who had won the national award the best actor in a supporting role in the film Njaan Thanichalla (2012), died reportedly due to a heart attack at a hotel in Hyderabad during early hours on Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia