Bhavana | കാണികള്‍ക്ക് അറിയേണ്ടത് സിനിമ നല്ലതാണോ എന്നുമാത്രം; നായകനിലും വില്ലനിലും ഒതുങ്ങി നില്‍ക്കുകയായിരുന്ന മലയാള സിനിമ ഇപ്പോള്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും നടി ഭാവന

 


കൊച്ചി: (www.kvartha.com) ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. ഈ അവസരത്തില്‍ സിനിമയോടുള്ള കാണികളുടെ വിലയിരുത്തലുകളെ കുറിച്ച് തുറന്നുപറയുകയാണ് താരം.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആണ് താരത്തിന്റേതായി ഉടന്‍ റിലീസിന് എത്തുന്നത്. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ് കാണികള്‍ സിനിമയെ വിലയിരുത്തുന്നതെന്നും മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ ആണ് സംഭവിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.

Bhavana | കാണികള്‍ക്ക് അറിയേണ്ടത് സിനിമ നല്ലതാണോ എന്നുമാത്രം; നായകനിലും വില്ലനിലും ഒതുങ്ങി നില്‍ക്കുകയായിരുന്ന മലയാള സിനിമ ഇപ്പോള്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും നടി ഭാവന

'സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മള്‍ അതിനെ എത്രത്തോളം സ്‌നേഹിച്ചു, എങ്ങനെ അതില്‍ വര്‍ക് ചെയ്തു എന്നൊന്നും കാണികള്‍ക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവര്‍ നോക്കുകയുള്ളു. സ്‌ക്രീനില്‍ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവര്‍ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാന്‍ കഴിയൂ', എന്നും ഭാവന പറഞ്ഞു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ന്റെ പ്രമോഷനിടെ ആയിരുന്നു നടിയുടെ പ്രതികരണം.

മലയാള സിനിമയില്‍ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. നായിക, നായകന്‍, വില്ലന്‍ എന്നതില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ അതൊക്കെ മാറി. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും നടി പറഞ്ഞു.

ആദില്‍ മൈമൂനത്ത് അശ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ശറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ റുശ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോകര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ശെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Keywords: Malayalam cinema has always considered female characters, Kochi, News, Cinema, Actress, Release, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia