'അപ്പന് അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണോ? സ്റ്റികെര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഞങ്ങടെ വണ്ടി തുരുമ്പെടുക്കുന്നു'; കുറുപ്പിന്റെ പ്രൊമോഷന് വാഹനത്തിനെതിരെ മല്ലു ട്രാവെലെര്‍
Nov 23, 2021, 16:28 IST
കൊച്ചി: (www.kvartha.com 23.11.2021) ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പിന്റെ പ്രൊമോഷന് വാഹനത്തിനെതിരെ വ്ളോഗര്‍ മല്ലു ട്രാവെലെര്‍. അപ്പനു അടുപ്പിലും ആവാം എന്നാണോ? കുറുപ്പിലെ വണ്ടി ലീഗല്‍ ആണോ? സ്റ്റികെര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഞങ്ങടെയൊക്കെ വണ്ടി തുരുമ്പെടുക്കുന്നുവെന്ന് മല്ലു ട്രാവെലെര്‍.
പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റികെര്‍ ഒട്ടിച്ച വാഹനത്തിനെതിരെയാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റികെര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി ആ അവസരത്തില്‍ സിനിമാ പ്രൊമൊഷനുവേണ്ടി വണ്ടി മുഴുവന്‍ സ്റ്റികെര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുന്നതില്‍ എം വി ഡി കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും ഇവര്‍ ചോദിക്കുന്നു.
മല്ലു ട്രാവലറിന്റെ കുറിപ്പ്:
അപ്പന് അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണോ? സ്റ്റികെര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ സിനിമാ പ്രൊമൊഷനുവേണ്ടി വണ്ടി മുഴുവന്‍ സ്റ്റികെര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എം വി ഡി കേസ് എടുക്കാത്തെ.
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റികെര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ, എന്നാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്. 100 % ഇത് നിയമ വിരുദ്ധം ആണ്. (ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റികെറിന് ഫൈന്‍ അടിക്കുന്നത്, അതോ ഫീസ് അടച്ച സ്റ്റികെറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ, സിനിമ അടിപൊളി, ഡിക്യു നമ്മുടെ മുത്തും ആണ്. പക്ഷെ നിയമം എല്ലാവര്ക്കും ബാധകം തന്നെ. എം വി ഡി കേരളം.
കുറുപ്പിന്റെ പ്രമോഷന് വര്കുകള് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറുപ്പ് അനൗണ്‍സ്മെന്റിനൊപ്പം 'വാണ്ടഡ്' പോസ്റ്റെറുകളും വിതരണം ചെയ്ത് സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാന്‍ റോഡ് ഷോയും മറ്റും നടത്തിയിരുന്നു.
നേരത്തെ നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് യു ട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വാഹന രെജിസ്ട്രേഷന് മരവിപ്പിച്ചിരുന്നു. ഈ സംഭവങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Facebook, Facebook Post, Social Media, Vehicles, Transport, Law, Mallu Traveler against Kurup's promotion vehicle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.