'കത്തികൊണ്ട് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്, എന്നാല്‍ കൈകൊണ്ട് ആക്രമണം തടഞ്ഞു, പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വന്നു; കഴിഞ്ഞ ദിവസം നേരിട്ട ആക്രമണത്തെ കുറിച്ച് മാല്‍വി മല്‍ഹോത്ര
Oct 29, 2020, 16:26 IST
മുംബൈ: (www.kvartha.com 29.10.2020) വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്ന യുവാവിന്റെ ആക്രമണത്തെക്കുറിച്ച് താരം വിശദമാക്കുന്നു. കഴിഞ്ഞ ദിവസമാണ് താരത്തെ യുവാവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നാണ് മാല്‍വി പറയുന്നത്. എന്നാല്‍ താന്‍ കൈകൊണ്ട് ആക്രമണം തടയുകയായിരുന്നുവെന്നും മാല്‍വി കൂട്ടിച്ചേര്‍ത്തു.
'അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ അയാള്‍ കാറില്‍ നിന്നിറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്ത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതു കൈയ്യില്‍ പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ട്', മാല്‍വി പറയുന്നു. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും മാല്‍വി വ്യക്തമാക്കി.
ജോലിയുടെ ഭാഗമായി പലതവണ യോഗേഷിനെ കണ്ടിരുന്നു. തന്നെ സ്നേഹിക്കുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യോഗേഷ് പറഞ്ഞപ്പോള്‍ മര്യാദയോടെ അത് നടക്കില്ലെന്ന് പറഞ്ഞതാണ്. പിന്നീട് കുറച്ചു നാളത്തേക്ക് ശല്യം ഇല്ലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പൂവുകള്‍ അയക്കാനും വീട്ടില്‍ വന്ന് മണിക്കൂറുകളോളം കാത്തിരിക്കാനും തുടങ്ങിയെന്നും മാല്‍വി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.