ഒരിടവേളക്ക് ശേഷം കിടിലൻ ലുകിൽ മെഗാസ്റ്റാർ; പുഴുവിൻ്റെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി
Sep 10, 2021, 20:55 IST
കൊച്ചി: (www.kvartha.com 10.09.2021) ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം 'പുഴു' വിന്റെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂടിംഗ് ഓഗസ്റ്റ് മാസം രണ്ടാം വാരം ആരംഭിച്ചതാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവം പൂർത്തിയാക്കിയ ശേഷമാണ് താരം പുഴുവിൽ ജോയിൻ ചെയ്തിരിക്കുന്നത്.
നവാഗതയായ റത്തീന ശർശാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം ഒരു കിടിലൻ ലുകിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊകേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
സിന്‍ സില്‍ സെലുലോയ്ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മാണവും വിതരണവും.
നവാഗതയായ റത്തീന ശർശാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളക്ക് ശേഷം ഒരു കിടിലൻ ലുകിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊകേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
സിന്‍ സില്‍ സെലുലോയ്ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മാണവും വിതരണവും.
മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്. ഉണ്ടക്ക് ശേഷം ഹര്‍ശാദാണ് സിനിമയുടെ കഥ ഒരുക്കുന്നത്. വൈറസിന് ശേഷം ശറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നു.
മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം വമ്പൻ താര നിര തന്നെ ചിത്രത്തിലുണ്ട്. ക്യാമറ- തേനി ഈശ്വർ. പേരൻപ്, ധനുഷ് ചിത്രം കർണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്.
ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം. റെനിഷ് അബ്ദുൽ ഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂടീവ് പ്രൊഡ്യൂസേഴ്സ്.
എഡിറ്റർ - ദീപു ജോസഫ്. സംഗീതം - ജേക്സ് ബിജോയ്. പ്രൊജക്ട് ഡിസൈനർ - എൻ എം ബാദുശ. സൗണ്ട്- വിഷ്ണു ഗോവിന്ദും, ശ്രീശങ്കറും. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. വസ്ത്രാലങ്കാരം- സമീറ സനീഷ്. സ്റ്റിൽസ് - രോഹിത് കെ സുരേഷ്. മേകപ് അമൽ ചന്ദ്രനും & എസ് ജോർജ്ജും. പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ. പി ആർ ഒ- പി ശിവപ്രസാദ്.
Keywords: News, Kochi, Kerala, State, Mammootty, Entertainment, Film, Cinema, Actor, Viral, Social Media, Top-Headlines, Puzhu movie, Mammootty joins set of Puzhu movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.