Puzhu | സംഭാഷണങ്ങളിലടക്കം ആകാംക്ഷ നിറച്ച് 'പുഴു' ട്രെയിലര്‍; ചിത്രം മെയ് 13ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും
May 1, 2022, 18:33 IST
കൊച്ചി: (www.kvartha.com) നവാഗതയായ റത്തീനയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന 'പുഴു' ചിത്രത്തിന്റെ ട്രെയിര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. സംഭാഷണങ്ങളിലടക്കം ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മെയ് 13ന് സോണി ലിവിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് 'പുഴു'വിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മാണവും വിതരണവും. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്.
Keywords: Kochi, News, Kerala, Cinema, Entertainment, Video, Actor, Video, Mammootty, Puzhu, Mammootty new movie Puzhu trailer out.
Keywords: Kochi, News, Kerala, Cinema, Entertainment, Video, Actor, Video, Mammootty, Puzhu, Mammootty new movie Puzhu trailer out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.