കരുണാനിധിയുടെ വിയോഗം നികത്താനാകാത്ത നഷ്ടം; ഇരുവറില്‍ കരുണാനിധിയാകാന്‍ അവസരം ലഭിച്ചിരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി

 


ചെന്നൈ: (www.kvartha.com 08.08.2018) ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ വിയോഗത്തില്‍ തമിഴകമാകെ ശോകമൂകമാണ് . രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗം ഒന്നടങ്കം കലൈഞ്ജറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന ചെന്നൈ രാജാജി ഹാളിലേക്ക് ഒഴുകുകയാണ്.

അതിനിടെ കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. കരുണാനിധിയുടെ വിയോഗത്തെ നികത്താനാകാത്ത നഷ്ടമെന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തില്‍ കരുണാനിധിയാകാന്‍ ആദ്യം തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും, അതിന് കഴിയാതെ പോയതാണ് താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതെന്നും മമ്മൂട്ടി കുറിച്ചു.

 കരുണാനിധിയുടെ വിയോഗം നികത്താനാകാത്ത നഷ്ടം; ഇരുവറില്‍ കരുണാനിധിയാകാന്‍ അവസരം ലഭിച്ചിരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി

'നികത്താനാകാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്. വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്‌നേഹിച്ച മനസിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദു:ഖിക്കുന്നു' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച വൈകിട്ട് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു 94 വയസുള്ള കലൈഞ്ജരുടെ അന്ത്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mammootty pens an emotional tribute to late M Karunanidhi, Chennai, News, Facebook, post, Mammootty, Cinema, Karunanidhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia