സേതു സംവിധായകനാവുന്നു; മമ്മൂട്ടി നായകനാവുന്ന ചിത്രത്തിൽ മൂന്ന് നായികമാർ
May 12, 2017, 11:12 IST
തിരുവനന്തപുരം: (www.kvartha.com 11.05.2017) തിരക്കഥാകൃത്ത് സേതുവും സംവിധായകനാവുന്നു. മമ്മൂട്ടിയാണ് അരങ്ങേറ്റ സംവിധാന ചിത്രത്തിലെ നായകൻ. മൂന്ന് നായികമാരാണ് ചിത്രത്തിലുണ്ടാവുക. അജയ് വാസുദേവൻറെ ചിത്രത്തിലാണിപ്പോൾ മമ്മൂട്ടി അഭിനയിക്കുന്നത്. കൊല്ലത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കോളേജ് അധ്യാപകനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
മഴയെത്തുംമുൻപേ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി കോളേജ് അധ്യാപകനാവുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലാണ് ചിത്രീകരണം. ഇതിന് ശേഷമാണ് സേതു ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുക. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്ന പതിവ് ആവർത്തിച്ചാണ് മമ്മൂട്ടി സേതു ചിത്രത്തിന് കൈ കൊടുത്തത്.
ദീപ്തി സതി, മിയ, അനു സിതാര എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്. മൂവരുമായും സംവിധായകൻ ചർച്ച നടത്തിക്കഴിഞ്ഞു ജൂലൈയിലാണ് ചിത്രീകരണം തുടങ്ങുക. ഗ്രാമീണ പശ്ചാത്തലിത്തിലാണ് കഥ നടക്കുന്നത്. മമ്മൂട്ടി അവിവാഹിതനും പ്രായമായ പിതാവിനെ ശുശ്രൂഷിക്കുന്ന മകനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിനിടയിലേക്കാണ് മൂന്ന് സുന്ദരികൾ കടന്നുവരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Mammootty seems to be spoilt for choice these days when it comes to the roles offered to him.After a string of sombre characters in The Great Father, Streetlight and Ajai Vasudevan's upcoming film, the megastar will be doing a naadan role for his next, directed by scriptwriter Sethu.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.