നാല് പതിറ്റാണ്ട് വിശ്രമമില്ലാതെ ഓടിനടന്ന മമ്മൂട്ടിയും മോഹന്‍ലാലും വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് നാല് മാസം; സിനിമാ വ്യവസായിത്തിന് കോടികളുടെ നഷ്ടം
Jul 21, 2020, 19:05 IST
തിരുവനന്തപുരം: (www.kvartha.com 21.07.2020) നാല് പതിറ്റാണ്ടോളമായി ഓടി നടന്ന് അഭിനയിക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് നാല് മാസമായി. മലയാള സിനിമാ വ്യവസായത്തിന് കോടികളുടെ നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായത്. മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരുടെയും ചിത്രങ്ങളുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ജിത്തുജോസഫിന്റെ റാമിന്റെ സെറ്റില്‍ നിന്ന് ചെന്നിയില്‍ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ പോയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി ചെയ്ത ചിത്രം തിരനോട്ടം ആയിരുന്നെങ്കിലും സജ്ജീവമായി അഭിനയരംഗത്ത് എത്തിയ, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയും ദീര്‍ഘകാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറിനില്‍ക്കുന്നത്.
അച്ഛന്‍ വിശ്വനാഥന്‍ നായര്‍ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഷൂട്ടിംഗ് മുടക്കാതെയാണ് മോഹന്‍ലാല്‍ ഇടയ്ക്കിടെ ചെന്ന് കാണുകയും അച്ഛനെയും അമ്മയേയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത്. പിന്നീട് അമ്മയ്ക്ക് സുഖമില്ലാതെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ദിവസവും ഒന്നോ, രണ്ടോ മണിക്കൂര്‍ അമ്മയ്‌ക്കൊപ്പം ചെലവിട്ട ശേഷമാണ് സ്പിരിറ്റിന്റെ ലൊക്കേഷനിലേക്ക് പോയിരുന്നത്. അച്ഛന്‍ മരിച്ച ശേഷം ചടങ്ങുകളും മറ്റും നടത്തുന്നതിന്, മോഹന്‍ലാലിന്റെ സൗകര്യത്തിനായി ഹലോ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. ജോലിയോട് അത്രയ്ക്ക് നീതിപുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍ അടക്കമുള്ള നിരവധി കലാകാരന്‍മാരുടെ തട്ടകമാണ് കോവിഡ് മഹാമാരി തട്ടിത്തെറിപ്പിച്ചത്.
ആന്റോജോസഫും ബി ഉണ്ണികൃഷ്ണനും നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടി ഇടപെട്ടാണ് ചിത്രീകരണം നിര്‍ത്തിവച്ചത്. ലോക്ഡൗണിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. എണ്‍പതുകളില്‍ ഒരു വര്‍ഷം 34 സിനിമകളില്‍ വരെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. അന്നൊക്കെ രാവിലെ ഒരു സിനിമയ്ക്കും ഉച്ചകഴിഞ്ഞ് മറ്റൊരു സിനിമയ്ക്കും രാത്രി വേറൊരു പടത്തിനുമാണ് ഡേറ്റ് നല്‍കിയിരുന്നത്. ദുല്‍ഖറിന് മഞ്ഞപ്പിത്തം വന്ന സമയത്ത് പോലും ആശുപത്രിയില്‍ പോകാനാകാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു അതൊക്കെ. തൊണ്ണൂറുകളിലാണ് മമ്മൂട്ടി സിനിമകളുടെ എണ്ണം കുറച്ചത്. അത് അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നംകൊണ്ടല്ല, സാങ്കേതികവിദ്യ വളരുന്നതിന് അനുസരിച്ച് സിനിമകളുടെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ഏറെ സമയം എടുക്കേണ്ടിവന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ മമ്മൂട്ടി കൊച്ചിയിലെ പുതിയ വീട്ടിലാണ്. അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍ തീര്‍ത്തിട്ട് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ അഭിനയിക്കാനാണ് മമ്മൂട്ടി തീരുമാനിച്ചിരുന്നത്. കാരണം ആ സിനിമ ഓണം റിലീസിന് പ്ലാന്‍ ചെയ്ത് തിയേറ്ററുകളെല്ലാം ബുക്ക് ചെയ്തിരുന്നു. സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിട്ടിട്ട് നാല് മാസം പിന്നിടുകയാണ്.
മമ്മൂട്ടിയും മോഹന്‍ലാലുമാണ് നാല് പതിറ്റാണ്ടായി മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ് വരുന്നതിനും മുമ്പും ശേഷവും ബിസിനസ്സ് അവരെ കേന്ദ്രീകരിച്ചാണ്. അവര്‍ക്ക് സിനിമ നഷ്ടപ്പെടുമ്പോള്‍ നേരിട്ട് അഞ്ചൂറോളം പേര്‍ക്കാണ് തൊഴില്‍ ഇല്ലാതാകുന്നത്. രണ്ടുപേരുടെയും സിനിമകളുടെ ലൊക്കേഷനുകളില്‍ കുറഞ്ഞത് 300 പേരെങ്കിലും കാണും. സ്റ്റുഡിയോ ജീവനക്കാര്‍, തിയേറ്റര്‍ ജീവനക്കാര്‍, ഓവര്‍സീസ് അവകാശം വാങ്ങുന്നവരും അവരുടെ കൂടെയുള്ള ജീവനക്കാരും അങ്ങനെ ധാരാളം പേര്‍ക്ക് തൊഴിലില്ലാതായിട്ട് നാല് മാസം പിന്നിടുന്നു.
Keywords: Mammotty and Mohanlal have not been working for the past four months, Mammotty, Mohanlal, Malayalam film industry, Satelite right, Acting, Sathyan Anthicaud, B. Unnikrishnan, Schedule, Onam, Theatres.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.