മമ്മൂട്ടിയുടെ ബര്‍ത്ത്ഡേ കേക്കിന്റെ തീം തീരുമാനിച്ചത് മകള്‍ സുറുമി
Sep 8, 2020, 17:27 IST
തിരുവനന്തപുരം: (www.kvartha.com 08.09.2020) മമ്മൂട്ടിയുടെ ബര്‍ത്ത്ഡേ കേക്കിന്റെ ഡിസൈന്‍ സമൂഹമാധ്യമങ്ങളിലും സിനിമാക്കാരുടെ ഇടയിലും വലിയ ചര്‍ച്ചയായി. ഗാര്‍ഡനിംഗ് തീം ആക്കി ഒരുക്കിയ കേക്കിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് ആരാണ് ഈ ആശയത്തിന് പിന്നിലെന്ന ചോദ്യം ഉയര്‍ന്നത്. കൃഷിയോടും പ്രകൃതിയോടും വാപ്പച്ചിക്കുള്ള ഇഷ്ടം മനസിലാക്കിയാണ് മകള്‍ സുറുമി ഇത്തരത്തില്‍ കേക്ക് നിര്‍മിക്കാന്‍ പറഞ്ഞത്. കൊച്ചിയിലെ പ്രശസ്തമായ ഒരു കേക്ക് നിര്‍മാതാവാണ് ചെടിയും ഫലങ്ങളും അടക്കമുള്ള കേക്ക് ഉണ്ടാക്കിയത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഇത് പങ്കുവയ്ക്കുന്നു- എന്ന് പറഞ്ഞാണ് കേക്കിനൊപ്പമുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഏഴിനായിരുന്നു താരത്തിന്റെ 69ാം പിറന്നാള്‍.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വീട്ടുകാരും അടുത്തചില സുഹൃത്തുക്കളും മാത്രമാണ് ഞായറാഴ്ച രാത്രി തുടങ്ങിയ ആഘോഷത്തില്‍ പങ്കെടുത്തത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലളിതമായ പരിപാടിയായിരുന്നു. കഴിഞ്ഞ പിറന്നാളിന്റെ തലേന്ന് ആരാധകര്‍ പനമ്പള്ളി നഗറിലെ വീടിന് മുന്നിലെത്തി സന്തോഷം പങ്കുവച്ചിരുന്നു. അന്ന് എല്ലാവര്ക്കും കേക്ക് നല്‍കിയാണ് താരം പറഞ്ഞയച്ചത്. ഇത്തവണ കോവിഡ് കാലമായതിനാല്‍ ആരാധകരുടെ ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. തന്റെ ബര്‍ത്ത്ഡേ മാത്രമല്ല സിനിമാ സെറ്റിലുള്ളവരുടെയെല്ലാം പിറന്നാള്‍ ആഘോഷിക്കുന്നതും മമ്മൂട്ടിയുടെ ശീലമാണ്. പല അസോസിയേറ്റ് ഡയറക്ടര്‍മാരുടെയും സഹതാരങ്ങളുടെയും ബര്‍ത്ത്ഡേ സര്‍പ്രൈസായി മമ്മൂട്ടി ആഘോഷിച്ചിട്ടുണ്ട്.
ലോകത്തെമ്പാടുമുള്ള ഒരു കോടി ആരാധകര്‍ ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നു. എല്ലാവര്ക്കും നന്ദി അറിയിച്ച് തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രവും താരം പങ്കുവെച്ചു. 200 ദിവസത്തോളമായി വീട്ടില്‍ തന്നെ കഴിയുകയാണ് താരം. പൂന്തോട്ടം ഒരുക്കാനും വ്യായാമത്തിനുമാണ് സമയം ചെലവഴിക്കുന്നത്. ദ പ്രീസ്റ്റ് എന്ന സിനിമയിലായിരിക്കും ലോക് ഡൗണിന് ശേഷം അഭിനയിക്കുക. മഞ്ജുവാര്യരാണ് നായിക. അതിന് ശേഷം സത്യന് അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കും. ഷൈലോക്ക് ആണ് അവസാനം ഇറങ്ങിയ മമ്മൂട്ടി ചിത്രം. ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു സിനിമ. ആമസോണ്‍ പ്രൈമിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Keywords: Mammotty's birthday cake was designed according to his daughter's idea, Birthday cake, Mollywood, Entertainment, Gardening, Mammootty, COVID-19, CinemaTwitter, Instagram, Photoshoot, Fans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.