മംമ്ത മോഹൻദാസ് ഐ എ എസ് ഓഫീസറാവുന്നു

 


തിരുവനന്തപുരം: (www.kvartha.com 18.05.2017) ഫാന്‍റം വൈശാഖിന്‍റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം മംമ്ത മോഹൻദാസും. തിരുവനന്തപുരത്തെ കോളനിയിലെ സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്. മംമ്ത ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിലെത്തുക.

മംമ്ത വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ജില്ലാ കളക്ടറായി സ്ക്രീനിലെത്തും. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. കഥ ഒരു ഘട്ടത്തിൽ മുന്നോട്ട് പോകുന്നത് മംമതയുടെ ഐ എ എസ് കഥാപാത്രത്തിലൂടെയാണ്. ചിത്രത്തിൽ സജീവമായി സഹകരിക്കുന്ന മാർട്ടിൻ പ്രക്കാട്ട് പറഞ്ഞു.

മംമ്ത മോഹൻദാസ് ഐ എ എസ് ഓഫീസറാവുന്നു

പൃഥ്വിരാജിനൊപ്പമാണ് ഇപ്പോൾ മംമ്ത അഭിനയിക്കുന്നത്. ഇതോടൊപ്പം ഫഹദ് ഫാസിൽ നായകനാവുന്ന വേണുവിന്‍റെ കാർബണിലും അഭിനയിക്കുന്നു. ഇതിന് ശേഷം അടുത്തമാസമാണ് മംമ്ത മഞ്ജുവിനൊപ്പം ചേരുക.

കൗമാരക്കാരിയായ മകളെ വളർത്താൻ പാടുപെടുന്ന സുജാത എന്ന വിധവയുടെ വേഷത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. തിരുവനന്തപുരം ചെങ്കൽച്ചൂള കോളനിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mamta plays an important role of a District Collector, who deals with the public at a grass root level. The story takes a turn through her. character and some of the events in the film are based on real-life IAS officers and incidents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia