തിരുവനന്തപുരം: (www.kvartha.com 14.06.2017) മലയാളത്തിൽ തിരക്കുള്ള നടിയാണ് മംമ്ത മോഹൻദാസ്. തിരക്കുള്ള നടികൾ പൊതുവേ ചെറിയ വേഷങ്ങളിൽ, പ്രത്യേകിച്ച് അതിഥി താരങ്ങളുടെ വേഷങ്ങളിൽ അഭിനയിക്കാറില്ല. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തയാവുകയാണ് മംമ്ത. രണ്ട് ചിത്രങ്ങളിലാണ് താരം അതിഥി വേഷത്തിൽ അഭിനയിക്കുന്നത്.
മഞ്ജു വാര്യർ നായികയാവുന്ന ഉദാഹരണം സുജാതയിലും ധ്യാൻ ശ്രീനിവാസന്റെ ഗൂഢാലോചനയിലുമാണ് മംമ്ത അതിഥി റോളിലെത്തുന്നത്. ഉദാഹരണം സുജാതയിൽ ജില്ലാ കളക്ടറുടെ കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വേഷം മംമ്ത അഭിനയിച്ചു പൂർത്തിയാക്കി കഴിഞ്ഞു. പൃഥ്വിരാജിനൊപ്പം ഡെട്രോയറ്റ് ക്രോസിംഗ്, വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം കാർബൺ എന്നിവയാണ് മംമ്തയുടെ മറ്റ് പ്രോജക്ടുകൾ.
ഉദാഹരണം സുജാതയിൽ നിർണായക വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രമാണ് മംമ്തയുടേത്. കേരളത്തിലെ ചില ഐ എ എസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളും ചിത്രത്തിൽ കടന്നുവരുന്നു. സംഭവ കഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജീവിക്കാനായി പല തൊഴിലുകളും ചെയ്യുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.
നടൻ ജോജു, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നാണ് ഉദാഹരണം സുജാത നിർമ്മിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളത്തിന്റെ തിരക്കഥാകൃത്തായ നവീൻ ഭാസ്കറും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് രചന നിർവഹിക്കുന്നു. നെടുമുടി വേണു, അലൻസിയർ, ജോജു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥാകൃത്താകുന്ന ചിത്രമാണ് ഗൂഢാലോചന. ഷൂട്ടിംഗ് കോഴിക്കോട്ട് പുരോഗമിക്കുന്നു. ഇതിലും മംമ്ത കഴിഞ്ഞ ദിവസം അതിഥിതാരമായി ഷൂട്ടിംഗിൽ പങ്കെടുത്തു. മായാബസാർ, ജമ്നാപ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായക വേഷം അവതരിപ്പിക്കുന്നതും ധ്യാനാണ്. കഥ രചിച്ചിരിക്കുന്നത് അനൂപ് ജോസഫ്.
കോഴിക്കോട്ടുകാരായ നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. നിരഞ്ജന അനൂപാണ് നായിക. അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ, അലൻസിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. ഇസാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസ് ഇബ്രാഹിമാണ് നിർമ്മാണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: The buzz is that actor Mamta Mohandas will be seen doing a cameo in Dhyan Sreenivasan-starrer Goodalochana.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.