റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌ക ശര്‍മ ശാസിച്ച ആ യുവാവ് ആരെന്നറിയണ്ടേ; അതിശയിച്ച് സിനിമാ ലോകം

 


മുംബൈ: (www.kvartha.com 19.06.2018) ഓടുന്ന കാറില്‍നിന്ന് വഴിയിലേക്കു മാലിന്യമെറിഞ്ഞയാളെ ബോളിവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ ശാസിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ശാസന കിട്ടിയ ചെറുപ്പക്കാരന്‍ അര്‍ഹാന്‍ സിങും അമ്മയും അതിനു മറുപടിയുമായി വന്നതോടെ സംഭവത്തിന് ഒരു വിവാദസ്വഭാവമുണ്ടാകുകയും സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് തര്‍ക്കം ഉടലെടുക്കുകയും ചെയ്തു.

അതിനു പിന്നാലെയാണ് സണ്ണി എന്ന അര്‍ഹാന്‍ സിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. മറ്റൊന്നുമല്ല, സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനൊപ്പം സിനിമയില്‍ അഭിനയിച്ച ആളാണ് അര്‍ഹാന്‍. കിങ് ഖാന്റെ കൂടെ മാത്രമല്ല, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍ തുടങ്ങിയ പ്രമുഖരോടൊപ്പവും അര്‍ഹാന്‍ ബിഗ് സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്.

  റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌ക ശര്‍മ ശാസിച്ച ആ യുവാവ് ആരെന്നറിയണ്ടേ; അതിശയിച്ച് സിനിമാ ലോകം

1996-ല്‍ പുറത്തിറങ്ങിയ, ഷാരൂഖ് ഖാന്‍ നായകനായ 'ഇംഗ്ലീഷ് ബാബു ദേശി മേം' എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ അനന്തരവനായി അര്‍ഹാന്‍ വേഷമിട്ടിരുന്നു. 1995-ല്‍ പുറത്തിറങ്ങിയ 'രാജാ' എന്ന ചിത്രത്തില്‍ സഞ്ജയ് കപൂറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും അര്‍ഹാനായിരുന്നു. ഷാഹിദ് കപൂറിന്റെ സുഹൃത്തായി 2010-ല്‍ 'പാഠശാല'യിലാണ് അര്‍ഹാന്‍ അവസാനമായി അഭിനയിച്ചത്.

  റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌ക ശര്‍മ ശാസിച്ച ആ യുവാവ് ആരെന്നറിയണ്ടേ; അതിശയിച്ച് സിനിമാ ലോകം

ഷാരൂഖ് നായകനായ 'റബ്‌നേ ബനാ ദി ജോഡി'യിലൂടെയാണ് അനുഷ്‌ക ശര്‍മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത് എന്നതും കൗതുകമാണ്. അര്‍ഹാന്റെ ബോളിവുഡ് വിശേഷങ്ങള്‍ പുറത്തു വന്നതോടെ രണ്ടു ബോളിവുഡ് താരങ്ങള്‍ തമ്മിലുള്ള പോരായി സംഭവം മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

  റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് അനുഷ്‌ക ശര്‍മ ശാസിച്ച ആ യുവാവ് ആരെന്നറിയണ്ടേ; അതിശയിച്ച് സിനിമാ ലോകം


Keywords: Man scolded by Anushka Sharma, Virat Kohli is a 90’s child star who has worked with Shah Rukh Khan, Mumbai, News, Cinema, Social Network, Controversy, Entertainment, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia