എ ആർ റഹ്മാൻ മണിരത്നം ടീമിന്റെ പ്രണയ സമ്മാനം ‘കാട്റ് വെളിയിടയ്’ എന്ന സിനിമയിലെ അടിപൊളി പ്രണയ ഗാനം പുറത്തിറങ്ങി
Feb 14, 2017, 11:49 IST
ചെന്നൈ: (www.kvartha.com 14.02.2017) സംഗീത മാന്ത്രികൻ എ ർ റഹ്മാനും പ്രണയ ചിത്രങ്ങളുടെ അമരക്കാരൻ മണിരത്നവും കൈകോർക്കുന്ന ‘കാട്റ് വെളിയിടയ്’ എന്ന സിനിമയിലെ അടിപൊളി ഗാനം പുറത്തിറങ്ങി. വെറും ഒരു മിനുട്ട് മാത്രം ദൈർഘ്യമുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പ്രണയിക്കുന്നവർക്കും പ്രണിയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഹൃദ്യമാണ് ഈ ഗാനം. കാർത്തി നായകനുകുന്ന ചിത്രത്തിൽ അതിഥി റാവു ഹൈദരിയാണ് നായിക. 'ഓ കാതൽ കണ്മണി' എന്ന സിനിമക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് ‘കാട്റ് വെളിയിടയ്’.
എ സ് ശ്രീകുമാർ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ‘കാട്റ് വെളിയിടയ്’ മദ്രാസ് ടാകീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.രവി വർമ്മയാണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് .കാർത്തിയേയും അതിഥിയേയും കൂടാതെ ശ്രദ്ധ, രുക്മിണി, ഡൽഹി ഗണേഷ്, ബാലാജി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഏപ്രിൽ മാസം തിയേറ്ററുകളിലെത്തും.
Summary: Maniratnam A R Rahman team up new Tamil film 'Kaatru Veliyidai' song released. The film is written and directed by famous Manirtnam and act by Karthi and Athidi Rao. This is romantic song is the gift for valentines day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.