ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹം കഴിച്ച മനീഷ കൊയ്‌രാള വിവാഹമോചിതായി

 


മുംബൈ: (www.kvartha.com 02.06.2017) ഒരുകാലത്ത് ബോളിവുഡിലെ താര റാണിയായിരുന്ന മനീഷ കൊയ്‌രാള വിവാഹ മോചിതയായി. മനീഷ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. 2010 ല്‍ നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹാലുമായുണ്ടായ വിവാഹബന്ധം രണ്ടുവർഷമേ നീണ്ടുനിന്നുള്ളൂവെന്നും മനീഷ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് മനീഷയും സമ്രാതും പരിചയപ്പെട്ടത്. പരിചയം പ്രണയമായി. പിന്നെ വിവാഹത്തിലുമെത്തി. രണ്ടുവർഷത്തിന് ശേഷം വേർപിരിഞ്ഞെങ്കിലും വിവാഹ മോചനത്തിനുള്ള കാര്യം എന്തെന്ന് താരം വെളിപ്പെടുത്തിയില്ല. വിവാഹം നല്ല അനുഭവങ്ങൾ നൽകി ഒരുമിച്ച് പോകാനാവില്ലെന്ന് ബോധ്യമായപ്പോൾ രണ്ടാവാൻ തീരുമാനിച്ചുവെന്നും ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവനും ഉത്തരവാദിത്വം തനിക്കാണെന്നും മനീഷ പറഞ്ഞു.

നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി ബിവേശ്വര്‍ പ്രസാദ് കൊയ്‌രാളയുടെ കൊച്ചു മകളാണ് മനീഷ. ഡല്‍ഹിയിലെ സൈനിക സ്‌കൂളില്‍ പഠനം. ഡോക്ടറാകാന്‍ ആഗ്രഹിച്ച മനീഷ മോഡലിംഗിലും പിന്നീട് സിനിമയിലും എത്തിച്ചേരുകയായിരുന്നു. മണിരത്നത്തിൻറെ ബോംബേ എന്ന ചിത്രം മനീഷയെ ഇന്ത്യൻ സിനിമയിലെ സുന്ദരിയാക്കി മാറ്റി. കൈനിറയെ ചിത്രങ്ങൾ.

 ഫേസ്ബുക്കിലൂടെ പ്രണയിച്ച് വിവാഹം കഴിച്ച മനീഷ കൊയ്‌രാള വിവാഹമോചിതായി

വിവാഹ ശേഷം കാൻസർ രോഗബാധിതയായ മനീഷ സിനിമയിൽനിന്ന് വിട്ടുനിന്നു. രോഗമുക്തി നേടിയ മനീഷ ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്. നല്ല രീതിയില്‍ വിവാഹബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെങ്കിൽ അപ്പോള്‍ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ മോശം വിചാരിക്കേണ്ടെന്നും മനീഷ അഭിപ്രായം തുറന്നുപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: One of the most-sought-after actresses of 90s, Manisha Koirala, the dream girl of every man in this nation, tasted success in her professional life. But when it came to her real life, the actress had more downs than ups.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia