ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്; ഫേക് അലേര്ടുമായി താരം
Jun 10, 2021, 12:47 IST
കൊച്ചി: (www.kvartha.com 10.06.2021) ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ക്ലബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസില്‍ നിരവധി പേരാണ് ഇതിനോടകം അംഗമായത്. സംവാദങ്ങളും തര്‍ക്കങ്ങളും വളരെ കാര്യമായി നടന്നുകൊണ്ടിരിക്കെ ആപില്‍ സിനിമാ താരങ്ങളുടെ പേരില്‍ വ്യാജന്മാരും എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അകൗണ്ടുകള്‍ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടി മഞ്ജു വാര്യര്‍. തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. 'ഫേക് അലേര്‍ട്' എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ തന്റെ വ്യാജനെ കാട്ടുന്നത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അകൗണ്ടിന്റെ സ്ക്രീന്‍ ഷോടും താരം പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, അസിഫ് അലി, ദുല്‍ഖര്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ് ഹൗസ് അകൗണ്ടുകള്ക്കെതിരെ രംഗത്തെത്തിയിരുന്നു.
വ്യാജ അകൗണ്ടിനെതിരെ, ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് രൂക്ഷമായി പ്രതികരിച്ചു കൊണ്ട് സുരേഷ് ഗോപിയും രംഗത്ത് എത്തി.
Keywords: News, Kerala, State, Kochi, Entertainment, Social Media, Fake, Alerts, Actress, Cinema, Manju Warrier alerts against fake account in Club House
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.