ഹൊറർ ചിത്രം ചതുർമുഖത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്ത് മഞ്ജു വാര്യറും സണ്ണി വെയ്‌നും; ഏറ്റെടുത്ത് ആരാധകർ
Feb 21, 2021, 16:38 IST
കൊച്ചി: (www.kvartha.com 21.02.2021) സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങൾ അവതരിപിപ്പിക്കുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ ഫസ്റ്റ് ലുക് മോഷൻ പോസ്റ്റർ സണ്ണി വെയ്നും മഞ്ജു വാര്യരും ചേർന്ന് റിലീസ് ചെയ്തു. ദുരുഹമായ പശ്ചാത്തലത്തിലാണ് പോസ്റ്റർ. സണ്ണി വെയ്നും മഞ്ജു വാര്യരുമാണ് പോസ്റ്ററിലുള്ളത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചതുർമുഖം സംവിധാനം ചെയ്യുന്നത്.
കഥയിലും അവതരണ മികവിലും വളരെ കൗതുകം നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്.
വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖത്തിന്റെ കോ പ്രൊഡ്യൂസർമാർ. ജിത്തു അശ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്. ചിത്രത്തിന്റെ എക്സിക്യൂടിവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസർ ബിജു ജോർജ്
രാജേഷ് നെന്മാറ മേകപും നിമേഷ് എം താനൂർ കലയും കൈകാര്യം ചെയ്തിരിക്കുന്നു. ശ്യാമന്തക് പ്രദീപ് ചീഫ് അസ്സോസിയേറ് ആയ ചതുർമുഖത്തിന്റെ വിഎഫ്എക്സ് പ്രോമിസ് ആണ്. ഡിസൈൻസ് ചെയ്തിരിക്കുന്നത് ഗിരീഷ് വി സി ആണ്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിർവഹിക്കുന്നത്. അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
Keywords: News, Film, Kerala, Cinema, Entertainment, Kochi, Manju Warrier, Malayalam, Social Media, Facebook, Instagram, Sunny Wayne, Motion poster, Horror film, Chaturmukham, Manju Warrier and Sunny Wayne release the motion poster for the horror film Chaturmukham.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.