'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..'; പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ലെന്ന് ഭാവന; ആശ്വസിപ്പിച്ച് മഞ്ജു

 


കൊച്ചി: (www.kvartha.com 12.02.2022) നടി മഞ്ജു വാര്യരുടെയും ഭാവനയുടെയും സൗഹൃദം ദൃഢമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഭാവനയുടെ വിവാഹ നിശ്ചയ സമയങ്ങളിലും വിവാഹ വേദികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..'; പ്ലാന്‍ ചെയ്ത കാര്യങ്ങളൊന്നും നടന്നില്ലെന്ന് ഭാവന; ആശ്വസിപ്പിച്ച് മഞ്ജു

ഇപ്പോള്‍ ഭാവന പങ്കുവച്ച ഒരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗഹൃദത്തിന് വിലകൊടുക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രയെ കുറിച്ചുള്ള ആഗ്രഹമാണ് ഭാവന പോസ്റ്റില്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഭാവനയുടെ പോസ്റ്റിന് മഞ്ജു മറുപടിയും നല്‍കി. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..' എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതും ആരാധകര്‍ ഏറ്റെടുത്തു.

താനും സുഹൃത്തുക്കളും ചേര്‍ന്ന് നൂറോളം യാത്രകള്‍ പ്ലാന്‍ ചെയ്തുവെന്നും എന്നാല്‍ ഒന്നുപോലും നടന്നില്ലെന്നുമായിരുന്നു ഭാവനയുടെ സങ്കടം. ചിരിക്കുന്ന ഇമോജിക്കൊപ്പം താരങ്ങളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരെയും ഭാവന ടാഗ് ചെയ്തിട്ടുണ്ട്. മഞ്ജു സ്വന്തം ചേച്ചിയെ പോലെയാണെന്ന് മുമ്പൊരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്. തന്നെ വഴക്ക് പറയാന്‍ പോലും അധികാരമുള്ള ആളാണ് മഞ്ജുവെന്നും ഭാവന പറഞ്ഞിരുന്നു.

പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, സംയുക്താവര്‍മ, ശില്‍പ ബാല, ഭാവന, മഞ്ജുവാര്യര്‍ ഇവര്‍ ഒന്നിച്ചുള്ള സൗഹൃദ കൂട്ടായ്മയുടെ പല സന്ദര്‍ഭങ്ങളും വീഡിയോയും ചിത്രങ്ങളും പുറത്ത് വരാറുണ്ട് .

മലയാളത്തില്‍ 'ആദം ജോണ്‍' എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന '96' ന്റെ കന്നട പതിപ്പില്‍ നായികയായി തിരിച്ചുവരവ് നടത്തുകയാണ്.

Keywords:  Manju Warrier responds to Bhavana's Instagram story, Kochi, News, Cinema, Manju Warrier, Social Media, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia