നടനോടുള്ള വ്യക്തിപരമായ വൈരാഗ്യം രാമലീലയോട് കാട്ടരുത്; ദിലീപിന്റെ സിനിമയെ പിന്തുണച്ച് മഞ്ജു വാര്യര്‍ രംഗത്ത്
Sep 23, 2017, 14:40 IST
കൊച്ചി: (www.kvartha.com 23.09.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ പുതിയ സിനിമയായ രാമലീലയുടെ റിലീസിന് മുന്‍ ഭാര്യ മഞ്ജുവാര്യരുടെ പിന്തുണ. ഈ മാസം 28ന് റിലീസ് ചെയ്യുന്ന ദിലീപിന്റെ രാമലീല തീയേറ്ററിലെത്തണമെന്നാണ് മഞ്ജു പറയുന്നത്. സിനിമ തിയേറ്ററിലെത്തിക്കാനും അത് പ്രേക്ഷകന് കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ലെന്നും മഞ്ജു പറഞ്ഞു.
വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരുപാടുപേരുടേതാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധമെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. രാമലീല സിനിമ ബഹിഷ്കരിക്കണമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിനുകള്‍ നടന്നതിന് പിന്നാലെയാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇത് ഒരു ഉദാഹരണമാകരുത്. ഉദാഹരണം സുജാത ഈ മാസം 28ന് തിയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്ട്ടിന് പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്.
ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു, നിങ്ങള്‍. കോട്ടണ്‍ഹില്‍ സ്കൂളിലെയും അട്ടക്കുളങ്ങര സ്കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു... സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണു പ്രതീക്ഷ.
ഉദാഹരണം സുജാതക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് രാമലീല. ഈ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തിയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍ വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടതു സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേതു മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.
സിനിമ നന്നായി വിജയിക്കുമ്പോഴും അതു പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അതു പണത്തേക്കാള്‍ വലുതാണുതാനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തിയറ്ററുകളില്‍ നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.
രാമലീല, ടോമിച്ചന് മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗത സംവിധായകന്റേതു കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്കു നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേതുമാണ്. സിനിമ തിയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന് കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അതു സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. രാമലീല പ്രേക്ഷകര്‍ കാണട്ടെ...കാഴ്ചയുടെ നീതി പുലരട്ടെ..
Also Read:
എയര്‍പോര്‍ട്ടില്‍ യാത്രക്കാരന് പൊല്ലാപ്പായ പവര്‍ ബാങ്ക് പിടികൂടിയ സംഭവം; സ്ത്രീ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manju Warrier supports Dileep's Ramleela, Kochi, News, Facebook, Post, Cinema, Entertainment, Theater, Released, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.