മണിക്കെതിരെ തുറന്നടിച്ച് മഞ്ജു വാരിയർ; മണിയുടെ പ്രസ്താവന ദുർഗന്ധം വമിക്കുന്നത്, ആർക്കും നാവ് കൊണ്ട് അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി

 


കൊച്ചി: (www.kvartha.com 24.04.2017) മന്ത്രി എം എം മണിക്കെതിരെ നടി മഞ്ജു വാരിയർ രംഗത്ത്. മണിയുടെ പ്രസ്താവന ദുർഗന്ധം വമിക്കുന്നതും നാടിനെ മുഴുവനായും നാണം കെടുത്തുന്നതുമാണ്. ആർക്കും നാവ് കൊണ്ട് പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലാണ് താരം അഭിപ്രായം പങ്ക് വെച്ചത്.

സ്ത്രീക്കൾക്കെതിരെ വിമർശനമുന്നയിക്കുന്ന ഒരുപാട് പേർ പുരുഷ സമൂഹത്തിലുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയും അത്തരത്തിൽ പ്രതികരിക്കുമ്പോൾ അത് സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മഞ്ജു  ചോദിച്ചു. ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

മണിക്കെതിരെ  തുറന്നടിച്ച് മഞ്ജു വാരിയർ; മണിയുടെ  പ്രസ്താവന ദുർഗന്ധം വമിക്കുന്നത്, ആർക്കും നാവ് കൊണ്ട് അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി

മണിക്കെതിരെ  തുറന്നടിച്ച് മഞ്ജു വാരിയർ; മണിയുടെ  പ്രസ്താവന ദുർഗന്ധം വമിക്കുന്നത്, ആർക്കും നാവ് കൊണ്ട് അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീയെന്നും നടി

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം 

സ്ത്രീകൾക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷ സമൂഹത്തിൽ കുറേപ്പേർക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോൾ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ മന്ത്രി എം.എം.മണിയുടെ പ്രസ്താവനയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ആർക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകൾ തന്നിൽ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തിൽ പെമ്പിളൈ ഒരുമയ്ക്കൊപ്പം....


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Summary: Manju Warrior against MM Mani. Mani's speech was lewd and bad. How can a minister who is responsible for social responsibility and commitment say such bad comments?, she asked in her Facebook page.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia