ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന തീരുമാനമെത്തി; 'മരക്കാർ' തിയേറ്ററുകളിൽ തന്നെ; റിലീസ് ഡിസംബർ 2 ന്
Nov 11, 2021, 20:31 IST
തിരുവനന്തപുരം: (www.kvartha.com 11.11.2021) ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന തീരുമാനമെത്തി. മോഹൻലാൽ നായകനായ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബർ രണ്ടിന് തിയറ്ററുകളിലെത്തും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് തീരുമാനം അറിയിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇക്കാര്യത്തിൽ വലിയ ത്യാഗമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും സജി ചെറിയാൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി മരക്കാർ നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യാൻ ആലോചിക്കുന്നതായി ആന്റണി പെരുമ്പാവൂർ 67-ാമത് ദേശീയ ചലചിത്ര പുരസ്‌കാര ചടങ്ങിനിടെ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്.
നീണ്ട ലോക് ഡൗണിന് ശേഷം തീയേറ്ററുകളോടുള്ള പൊതുജനങ്ങളുടെ താൽപര്യം പുനരുജ്ജീവിപ്പിക്കാൻ മരക്കാരിൽ വലിയ പ്രതീക്ഷയുണ്ടായിരുന്ന കേരളത്തിലെ തിയേറ്റർ ഉടമകൾക്ക് ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന വളരെയധികം തിരിച്ചടിയായിരുന്നു. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം ഒടിടിയിൽ വരുന്നതിൽ ആരാധകരും ആശങ്കയിലായിരുന്നു.
മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: Kerala, Thiruvananthapuram, News, Film, Cinema, Theater, Mohanlal, Entertainment, Top-Headlines, 'Marakkar Arabikadalinte Simham' will release in theatres
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.