സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന 'മസ്താന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തിറങ്ങി

 



കൊച്ചി: (www.kvartha.com 09.08.2021) കടല്‍ പറഞ്ഞ കഥ, ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍, ഇക്കാക്ക എന്നീ സിനിമകള്‍ക്ക് ശേഷം സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന  'മസ്താന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തിറങ്ങി. നിത്യജീവിതത്തില്‍ നാം കണ്ടില്ല എന്ന് നടിക്കുന്ന പലതും, നഷ്ടപ്പെടുത്തുന്നത് വരുംതലമുറയുടെ അവകാശം കൂടി ആണെന്ന് വിളിച്ചു പറയുന്ന 'മസ്താന്‍' ചാലക്കുടിയുടെ പശ്ചാത്തലത്തില്‍ ഓടോ റിക്ഷ തൊഴിലാളിയായ ചെറുപ്പക്കാരന്റെയും സുഹൃത്തുക്കളുടെയും ജീവിതമാണ് മുന്നോട്ടുവെക്കുന്നത്. 

ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി, ഹൈസീസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ്, വിഷ്ണു വി എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂടിങ് ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അപ്പു വൈപ്പിന്‍ ആണ്.

ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍, ഇക്കാക്ക, എന്നീ സിനിമകള്‍ക്ക് ശേഷം ഹൈഹോപ്‌സ് ഫിലിം ഫാക്ടറിയും, ഹൈസീസ് ഇന്റര്‍നാഷണലും സൈനു ചാവക്കാടനും വീണ്ടും കൈകോര്‍ക്കുമ്പോള്‍ പുതിയ രണ്ട് സിനിമകളാണ് ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നത്. 

സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന 'മസ്താന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തിറങ്ങി


ബിന്ദു എന്‍ കെ പയ്യാനൂരും, സലേഷ് ശങ്കര്‍ എന്നിവര്‍ കഥയും തിരക്കഥയും എഴുതിയ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ് 2021 ആഗസ്റ്റ് 17 (ചിങ്ങം ഒന്നിന് )എറണാകുളത്ത് വച്ച് നടക്കും. ഇരുചിത്രങ്ങളിലും മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ അഭിനയിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന 'മസ്താന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തിറങ്ങി


ഷിജു, ജിജോ ഭാവചിത്ര എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍- ഷാന്‍ ആഷിഫ്, പ്രോജക്ട് ഡിസൈനര്‍- ബോണി അസ്സനാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷജീര്‍ അഴീക്കോട്, സംഗീതം- പ്രദീപ് ബാബു & ഭിമല്‍ പങ്കജ്, കലാ സംവിധാനം- ഷറീഫ്, കോസ്റ്റ്യൂം- ബിന്ദു എന്‍ കെ പയ്യന്നൂര്‍, പി ആര്‍ ഒ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Poster, Director, Masthaan title poster released directed by Sainu Chavakkadan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia