'തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പ്': നടിക്കെതിരെ മുന്‍ ബിഗ് ബോസ് താരമായ മീര മിഥുന്‍

 



ചെന്നൈ: (www.kvartha.com 11.07.2020) തെന്നിന്ത്യന്‍ താരം തൃഷയ്‌ക്കെതിരെ നടിയും മുന്‍ ബിഗ് ബോസ് താരവുമായ മീര മിഥുന്‍. തൃഷ തന്നെപ്പോലെ ഹെയര്‍ സ്‌റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര പറയുന്നു. തമിഴ്‌നാട്ടിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയാണ് മീര.

'തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പ്': നടിക്കെതിരെ മുന്‍ ബിഗ് ബോസ് താരമായ മീര മിഥുന്‍

'തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയര്‍സ്‌റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാല്‍ വിവരം അറിയും. നിങ്ങള്‍ക്കറിയാം ഞാന്‍ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാന്‍ പഠിക്കൂ.'മീര കുറിച്ചു.

പരിപാടിയിലെ വിവാദനായികയായിരുന്ന താരം അതിലെ മത്സരാര്‍ഥിയായ നടന്‍ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ പുറത്താക്കുകയും ചെയ്തു.

ബിഗ് ബോസ് സീസണ്‍ 3 അവസാനിച്ച ശേഷവും മീരയുടെ ദേഷ്യം അടങ്ങിയിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ കൂടെ ഉണ്ടായിരുന്ന മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് വലിയ രീതിയില്‍ നടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Keywords: News, National, India, Chennai, Big Boss, Tamil, Actress, Warning, Entertainment, Cinema, instagram, Twitter, Meera Mitun warns actress Trisha for copying her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia