2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്; ചിരജ്ഞീവി സര്‍ജയുടെ ജന്മദിനത്തില്‍ സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി മേഘ്‌ന രാജ്

 


 
ബെംഗ്‌ളൂറു: (www.kvartha.com 17.10.2021) അകാലത്തില്‍ വിട്ടുപിരിഞ്ഞ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും മേഘ്ന രാജും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെ ജൂണ്‍ ഏഴിനായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥി വരികയാണെന്ന സന്തോഷം ആഘോഷിച്ച് തീരും മുന്‍പായിരുന്നു മേഘ്നയ്ക്ക് ചിരുവിനെ നഷ്ടമായത്. 

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുമ്പോഴും താന്‍ തിരിച്ച് വരുമെന്നായിരുന്നു ചിരു മേഘ്നയോട് പറഞ്ഞത്. ചിരുവിന്റെ വിയോഗം അറിഞ്ഞപ്പോള്‍ മേഘ്ന എങ്ങനെ അതിജീവിക്കുമെന്നായിരുന്നു എല്ലാവരും ആശങ്കപ്പെട്ടത്. ചിരു ഇപ്പോഴും തനിക്കരികിലുണ്ട്, അദ്ദേഹത്തിന് തന്നെ വിട്ട് പോവാനാവില്ലെന്നായിരുന്നു മേഘ്ന പറഞ്ഞത്. ഇപ്പോഴിതാ ചിരജ്ഞീവി സര്‍ജയുടെ ജന്മദിനത്തില്‍ 'സിനിമയിലേക്കുള്ള മടങ്ങിവരവ്' പ്രഖ്യാപിച്ചിരിക്കുകയാണ് നടി മേഘ്‌ന രാജ്. ഒക്‌ടോബര്‍ 17നായിരുന്നു സര്‍ജയുടെ ജന്മദിനം.

2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്; ചിരജ്ഞീവി സര്‍ജയുടെ ജന്മദിനത്തില്‍ സിനിമയിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി മേഘ്‌ന രാജ്


നവാഗതനായ വിശാലിന്റെ ചിത്രത്തിലാണ് മേഘ്‌ന മുഖ്യ വേഷത്തിലെത്തുക. മേഘ്‌നയുടെയും ചിരജ്ഞീവിയുടെയും അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മിക്കുന്നത്. ത്രിലെര്‍ ചിത്രത്തിന് പേരിട്ടിട്ടില്ല.   

രണ്ടുവര്‍ഷത്തോളമായി മേഘ്‌ന സിനിമയില്‍നിന്ന് മാറിനില്‍കുകയായിരുന്നു. ചിരജ്ഞീവി സര്‍ജയുടെ മരണവും മകന്‍ റയാന്‍ രാജ് സര്‍ജയുടെ ജനനവുമാണ് മേഖ്‌ന സിനിമയില്‍നിന്ന് ഇടവേളയെടുക്കാന്‍ കാരണം. സര്‍ജയുടെ ജന്മദിനത്തില്‍ സിനിമ ലോകത്തേക്ക് മടങ്ങിവരുന്നതായി മേഘ്‌ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പ്രിയതമനൊപ്പമുള്ള ചിത്രവും വാചകവും പോസ്റ്റ് ചെയ്ത ശേഷം താനൊരു പുതിയ തുടക്കത്തിലേക്ക് കാല്‍വയ്പ് നടത്തുന്ന കാര്യവും മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പന്നഗ ഭരണയുടെയും നവാഗത സംവിധായകന്‍ വിശാലിനുമൊപ്പമുള്ള ചിത്രം മേഘ്‌ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.   
 
'മറ്റൊരു ദിവസവും ഇതിനേക്കാള്‍ മികച്ചതായിരിക്കില്ല. മറ്റൊരു ടീമും മികച്ചതാകില്ല. ഇന്ന് നിന്റെ ജന്മദിനമാണ്. ഇത് നമ്മുടെ സ്വപ്നമാണ്. ഇത് നിനക്ക് വേണ്ടിയാണ് ചീരു. പന്നഗയല്ലെങ്കില്‍ ഇതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ മാത്രമാണ്. ഇത് ഒഫീഷ്യല്‍, കാമറ, റോളിങ്, ആക്ഷന്‍' -മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വരും മാസങ്ങളില്‍ ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം.


Keywords:  News, National, India, Bangalore, Cinema, Cine Actor, Death, Entertainment, Actress, Hospital, Instagram, Meghana Raj chooses Chiru’s birth anniversary to announce her comeback
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia