സൗബിന്‍ സാഹിറും മംമ്ത മോഹന്‍ദാസും നായികാ നായകന്മാരായുള്ള 'മ്യാവു'വിലെ ഹിജാബി ഗാനം പുറത്തിറങ്ങി, വീഡിയോ

 



കൊച്ചി: (www.kvartha.com 21.11.2021) 'മ്യാവു'വിലെ ഹിജാബി ഗാനത്തിന്റെ വീഡിയോ യൂട്യൂബിലൂടെ പുറത്തിറങ്ങി. സുഹൈല്‍ കോയ എഴുതിയ വരികള്‍ അദീഫ് മുഹമ്മദാണ് പാടിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കിയത്. 'അപ്പം മോനേ ദസ്തഖീറെ, മഅസ്സലാമാ' എന്ന് സൗബിന്‍ സാഹിറിനോട് മംമ്ത മോഹന്‍ദാസ് പറയുന്ന ഡയലോഗോടെയാണ് വീഡിയോ തുടങ്ങുന്നത്. 

നടനും, സംവിധായകനുമായ സൗബിന്‍ സാഹിറിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മ്യാവു. ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 25 ന് പ്രദര്‍ശനത്തിനെത്തും. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ നായിക. മംമ്തയും സൗബിന്‍ സാഹിറും ചേര്‍ന്നുള്ള മനോഹര അഭിനയമാണ് വീഡിയോയിലുള്ളത്.
 
സൗബിന്‍ സാഹിറും മംമ്ത മോഹന്‍ദാസും നായികാ നായകന്മാരായുള്ള 'മ്യാവു'വിലെ ഹിജാബി ഗാനം പുറത്തിറങ്ങി, വീഡിയോ


123 മ്യൂസികാണ് പാട്ട് പുറത്തിറക്കിയത്. തോമസ് തിരുവല്ലയാണ് നിര്‍മാതാവ്. അജ്മല്‍ സാബു ഛായാഗ്രാഹകനും രഞ്ജന്‍ എബ്രഹാം എഡിറ്ററുമാണ്. സലിം കുമാല്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്ന് ബാലതാരങ്ങളും ഗള്‍ഫിലെ നാടക, ഷോര്‍ട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. 

വിക്രമാദിത്യക്ക് ശേഷം തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒരുമിക്കുന്ന ചിത്രമാണിത്. യു എ ഇ റാസല്‍ഖൈമയില്‍ താമസിക്കുന്ന കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതുവഴിയാണ് ചിത്രത്തിന് 'മ്യാവു' എന്ന പേര് കിട്ടിയതും.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Video, Social Media, YouTube, Meow Movie's Hijabi Official Video Song released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia