മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് രംഗത്ത്; തന്റെ മതം മനുഷ്യമതമെന്ന് താരം

 


ചെന്നൈ: (www.kvartha.com 24.10.2017) മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് രംഗത്ത്. തന്റെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞു. മെര്‍സല്‍ വിവാദം കൊടുംപിരി കൊള്ളവെ പിന്തുണ അറിയിച്ച് തന്നെ വന്നു കണ്ട മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടിയായ സുഹൃത്തുക്കളോടാണ് വിജയ് തന്റെ നിലപാട് അറിയിച്ചത്. മതത്തേക്കാള്‍ മനുഷ്യനെയാണ് ആദ്യം സ്‌നേഹിക്കേണ്ടത്. തന്റെ പേര് ഒരിക്കലും മാറ്റിയിട്ടില്ലെന്നും വിജയ് പറഞ്ഞു. താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് സങ്കുചിത താല്‍പ്പര്യക്കാരാണെന്നും താരം അറിയിച്ചു.

അതേസമയം വിജയ് പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. ഇത്തിരി വൈകിയാലും വിജയ് പരസ്യപ്രതികരണം നടത്തുമെന്നാണ് അറിയുന്നത്. ഇതിനിടെ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ നിലപാടുകള്‍ തമിഴ് രാഷ്ട്രീയത്തില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തമിഴകത്ത് ഒരു മാറ്റം കൊണ്ടു വരാന്‍ കമല്‍ഹാസനോ രജനീകാന്തോ മുന്നിട്ടിറങ്ങിയാല്‍ വിജയ് അവര്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു എസ്.എ ചന്ദ്രശേഖറിന്റെ പ്രതികരണം. മികച്ച നേതാവാകാനുള്ള പക്വത മകനുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് രംഗത്ത്; തന്റെ മതം മനുഷ്യമതമെന്ന് താരം

എച്ച്. രാജയെപ്പോലുള്ള ബി.ജെ.പി നേതാക്കള്‍ ഇടുങ്ങിയ ചിന്താഗാതിക്കാരാണ്. താന്‍ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലീമോ അല്ല, മനുഷ്യനാണെന്നും ചന്ദ്രശേഖര്‍ തുറന്നടിച്ചിരുന്നു. മെര്‍സലിനെ പിന്തുണച്ച കമലോ രജനിയോ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ വിജയ് പിന്തുണ നല്‍കുമെന്നാണ് സൂചന.

മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ വിജയ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്നും പ്രസ്തുത സീനുകള്‍ നീക്കം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. വിജയ് ക്രിസ്ത്യാനി ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത് എന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്. രാജയുടെ കണ്ടെത്തല്‍. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും വെട്ടിമാറ്റരുതെന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം.

Also Read:
രണ്ട് കണ്ടയ്‌നര്‍ ലോറിയില്‍ കടത്തിയ മണലുമായി ഒരാള്‍ അറസ്റ്റില്‍; മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mersal: Complaint filed against Vijay for showing temples, govt schemes in bad light, chennai, Controversy, Politics, BJP, News, Criticism, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia