പുതുവര്‍ഷത്തില്‍ മീ ടു വിവാദത്തിന് വീണ്ടും തിരികൊളുത്തി നടി റാണി മുഖര്‍ജിയും
Jan 1, 2019, 15:40 IST
മുംബൈ: (www.kvartha.com 01.01.2018) പുതുവര്‍ഷത്തില്‍ മീ ടു വിവാദത്തിന് വീണ്ടും തിരികൊളുത്തി നടി റാണി മുഖര്‍ജിയും. കഴിഞ്ഞ വര്‍ഷം സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ മീ ടു പുതുവര്‍ഷത്തിലും വിവാദമായി തന്നെ പടരുമെന്നാണ് പുതിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ നടി റാണി മുഖര്‍ജി നടത്തിയ അഭിപ്രായമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.
റാണിയുടെ പരാമര്‍ശം ബോളിവുഡ് നടിമാരെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. മീടു മൂവ്‌മെന്റിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം പര്യാപ്തരാകണമെന്നായിരുന്നു റാണി മുഖര്‍ജിയുടെ കമന്റ്. നിങ്ങള്‍ ശക്തരാണെന്നുള്ള വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളോട് നോ പറയാന്‍ സാധിക്കും.
ആക്രമണങ്ങളില്‍ നിന്ന് സ്വയം ചെറുത്ത് നില്‍ക്കാനുളള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ പെണ്‍കുട്ടികള്‍ ആയോധനകല സ്വയം അഭ്യസിക്കണം. ആക്രമണങ്ങളില്‍ നിന്നുമുളള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റാണി പറഞ്ഞു.
ഇതിനെതിരെ യുവനടിമാരായ അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, ആലിയ ഭട്ട് എന്നിവര്‍ രംഗത്തെത്തി. റാണി മുഖര്‍ജിയുടെ ജീനു പോലെയല്ല എല്ലാ സ്ത്രീകളുടേയുമെന്നാണ് ദീപിക അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സ്വയം പ്രതിരോധിക്കണമെന്ന് പറയുന്നതെന്നും ദീപിക ചോദിച്ചു . ഇതേ അഭിപ്രായം തന്നെയായിരുന്നു അനുഷ്‌കയ്ക്കും ആലിയയ്ക്കും.
സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി തന്നെ മൂവരും പ്രതികരിച്ചിരുന്നു. റാണിയുടെ അഭിപ്രായത്തിനെതിരെ മറ്റു നായികമാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, റാണിയെ അനുകൂലിക്കുന്ന ചിലരുമുണ്ടായിരുന്നു.
തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ ഉയര്‍ത്തിയ മീ ടു വിവാദമാണ് ചാനല്‍ ചര്‍ച്ചയിലും തുടക്കമിട്ടത്. ആ വിവാദത്തിനെതിരെയുള്ള റാണിയുടെ നിലപാടുകളോട് തുടക്കം മുതല്‍ തന്നെ യുവനടിമാര്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: #MeToo movement: Rani Mukerji gets trolled for her opinion while Deepika Padukone and Anushka Sharma gets praised, Mumbai, News, Bollywood, Actress, Controversy, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.