ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി, വധിക്കാനും ശ്രമം; താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം; നീതി ലഭിക്കണമെന്ന് ആവശ്യം

 


ധാക്ക: (www.kvartha.com 15.06.2021) തൊഴിലിടങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാറുണ്ട്. അത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത ബംഗ്ലാദേശി താരം പോരി മോനി. 

പ്രധാനമന്ത്രി ഷെയ്ക് ഹസീനയോട് സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി എന്നു പറഞ്ഞ താരം ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും വെളിപ്പെടുത്തി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും പോരി മോനി വ്യക്തമാക്കി.

ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി, വധിക്കാനും ശ്രമം; താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം; നീതി ലഭിക്കണമെന്ന് ആവശ്യം

നിരവധി ഫോളവേഴ്‌സുള്ള പോരി മോനി സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള താരമാണ്. ബംഗ്ലാദേശിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ഷെയ്ക് ഹസീന നീതി ഉറപ്പാക്കണം എന്ന മുഖവുരയോടെയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 

നിരവധി തവണ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളെ സമീപിച്ചെങ്കിലും പരാതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പോരി മോനി കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കുന്നു.

'ഞാന്‍ ശാരീരിക ചൂഷണത്തിന് ഇരയായി. ചിലര്‍ ബലാത്സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു. എനിക്ക് നീതി ലഭിക്കണം' താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അമ്മ എന്ന് അഭിസംബോധന ചെയ്താണ് പോരി മോനിയുടെ കുറിപ്പ്. 

'രണ്ടര വയസുള്ളപ്പോള്‍ എനിക്ക് അമ്മയെ നഷ്ടമായി. ഇന്ന് എനിക്ക് ഒരു അമ്മയെ ആവശ്യമുണ്ട്. ദയവായി എന്നെ സംരക്ഷിക്കൂ. ഞാന്‍ നിരവധി പേരോട് സഹായം ആവശ്യപ്പെട്ടു. എല്ലാം കേട്ടശേഷം അവര്‍ കയ്യൊഴിഞ്ഞു. ആരും സഹായിച്ചില്ല. കഴിഞ്ഞ മൂന്ന് നാല് ദിവസമായി നീതി തേടി ഞാന്‍ അലയുകയാണ്'. പോരി മോനി ആവശ്യപ്പെട്ടു.

 

 Keywords: #MeToo: Top Bangladeshi actress claims attempted molest, murder; seeks justice, Bangladesh, Cinema, Actress, Social Media, Molestation attempt, Attack, World, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia