ടൊവീനോയുടെ 'മിന്നല്‍ മുരളി' വ്യാജനെ തേടി എത്തിയവര്‍ക്ക് കിട്ടിയതും വ്യാജന്‍; കാത്തിരുന്ന് ഡൗണ്‍ലോഡ് ചെയ്തവരെല്ലാം ചമ്മി!
Dec 25, 2021, 11:27 IST
കൊച്ചി: (www.kvartha.com 25.12.2021) ടൊവീനോയുടെ 'മിന്നല്‍ മുരളി' വ്യാജനെ തേടി എത്തിയവര്‍ക്ക് കിട്ടിയതും വ്യാജന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സില്‍ 'മിന്നല്‍ മുരളി' റിലീസായത്. പതിവുപോലെ വ്യാജ പ്രിന്റ് തേടി ടെലഗ്രാമില്‍ കയറിയവരാണ് ചമ്മിയത്.
വ്യാജ പതിപ്പെന്ന രീതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സിനിമ ടെലഗ്രാമിലെത്തിയിരുന്നു. എന്നാല്‍ കിട്ടിയത് പഴയ മലയാളം സിനിമകളായിരുന്നു. ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ നഷ്ടവും വന്നു. മിന്നല്‍ മുരളി എന്ന പേരില്‍ പ്രചരിച്ച ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നോക്കിയ പലര്‍ക്കും കിട്ടിയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്.
വ്യാജ പ്രിന്റ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് വലിയ പണിയാണ് കിട്ടിയതെന്ന രസകരമായ വാര്‍ത്തയും സമൂഹ മാധ്യമത്തില്‍ ചര്‍ചയാവുകയാണ്. നിരവധി ഫേസ്ബുക് സിനിമാ ഗ്രൂപുകളിലും ഇക്കാര്യം ചര്‍ചയായിരിക്കുകയാണ്. ബേസില്‍ ജോസഫ് തന്നെയാണോ മിന്നല്‍ മുരളിയുടേതെന്ന പേരില്‍ ഇത്തരം ഫയലുകള്‍ അപ്ലോഡ് ചെയ്തത് എന്നതടക്കമുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോഥയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്ക്ക് പുറമെ അജുവര്‍ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്.
'മരക്കാറി'നുശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഹൈപ് ലഭിച്ച ചിത്രമാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ 'മിന്നല്‍ മുരളി'. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിന്റെ ക്രിസ്മസ് റിലീസ് ആയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.