തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ 36-ാം ജന്മദിനത്തില്‍ 'നിഴല്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; അന്ധയായി അഭിനയിക്കുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി

 



കൊച്ചി: (www.kvartha.com 18.11.2020) തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരം  36ാം ജന്മദിനത്തില്‍ 'നിഴല്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ 36-ാം ജന്മദിനത്തില്‍ 'നിഴല്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; അന്ധയായി അഭിനയിക്കുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി


സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയ്ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ്.

അതേസമയം നയന്‍താര അന്ധയായി അഭിനയിക്കുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്.

Here’s launching the poster of Nizhal and Wishing a Happy Birthday to Nayanthara.

Posted by Mohanlal on  Tuesday, 17 November 2020
Keywords:  News, Kerala, Kochi, Cinema, Tamil, Actress, Birthday, Mohanlal, Mammootty, Actor, Poster, Social Network, Entertainment, Mohanlal and Mammootty release 'Shadow' character poster on South Indian superstar Nayanthara's 36th birthday;  The teaser of the movie 'Netricon' starring a blind man has also been released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia