സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെ താരം

 


തിരുവനന്തപുരം: (www.kvartha.com 14.06.2017) മലയാള സിനിമയിൽ ആർക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത് എന്ന കാര്യത്തിൽ തർക്കമുണ്ടായേക്കാം. മികച്ച നടൻ ആരെന്ന കാര്യത്തിലും തർക്കമുണ്ടായേക്കാം. എന്നാൽ സോഷ്യൽ മീഡിയയിലെ താരം മോഹൻലാലാണ് എന്ന കാര്യത്തിൽ തർക്കമില്ല. മോഹൻലാലിൻറ ഫേസ്ബുക്ക് പേജ് 43 ലക്ഷത്തിലേറെപ്പേരാണ് പിന്തുടരുന്നത്. ഇപ്പോഴിതും ട്വിറ്ററിൽ മോഹൻലാൽ 20 ലക്ഷം ഫോളോവേഴ്സുമായി മറ്റു താരങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിയിരിക്കുന്ന്.

മറ്റ് താരങ്ങളെക്കാൾ സോഷ്യൽ മീഡിയയിലും സ്വന്തം സൈറ്റായ കംപ്ലീറ്റ് ആക്ടർ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും മോഹൻലാൽ ആരാധകരുമായി ആശയവിനിമയം നടത്താറുണ്ട്. ട്വിറ്ററിൽ 20 ലക്ഷം ഫോളേവേഴ്സ് എന്ന ബഹുമതി സ്വന്തമാക്കുന്ന ആദ്യ മലയാള താരവും മോഹൻലാലാണ്.

സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെ താരം

ട്വിറ്ററിൽ ആദ്യമായി 10 ലക്ഷം ഫോളോവേഴ്സ് പിന്നിട്ട മലയാള താരവും മോഹൻലാൽ ആയിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു ഇത്. അതിന് ശേഷം ഒരു വർഷം തികയുന്നതിന് മുമ്പേ 20 ലക്ഷവും കടന്നു മോഹൻലാൽ ആരാധകരുടെ പ്രിയപ്പെട്ട നടനാവുകയാണ്. 1000 കോടി ചെലവിൽ ഒരുക്കുന്ന രണ്ടാമൂഴം എന്ന സിനിമയിൽ ലാലിനെ നായകനായി പ്രഖ്യാപിച്ചതും ബോളിവുഡ് താരം കമാൽ ആർ.ഖാൻ ട്വിറ്ററിലൂടെ ലാലിനെ വിമർശിച്ചതും അദ്ദേഹത്തിന്റെ പേജിന് സ്വീകാര്യത കൂട്ടി.

പുലിമുരുകൻ എന്ന സിനിമ മലയാളത്തിൽ ആദ്യമായി നൂറ് കോടി ക്ളബ്ബിൽ ഇടം പിടിച്ച് റെക്കോർഡ് ഇട്ടതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലും മോഹൻലാൽ തരംഗമാവുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mohanlal seems to not only be setting records in the box office but he's also pushing boundaries online. The actor recently crossed two million followers on Twitter to become the highest followed Mollywood star in the micro-blogging site.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia