ബി ജെ പിയുടെ മോഹം പൊലിയുന്നു; രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന് മോഹന്‍ലാല്‍; സിനിമാക്കാരനായി തുടരാനാണ് ആഗ്രഹം

 


തിരുവനന്തപുരം: (www.kvartha.com 04.02.2019) രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. താരം ബി ജെ പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടയിലാണ് ഇക്കാര്യത്തില്‍ താരം തന്റെ മനസ് തുറന്നത്.

രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ല. ഒരു സിനിക്കാരനായി തുടരാനാണ് ആഗ്രഹം. ഇപ്പോഴുള്ള ജോലിയില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം നന്നായി ആസ്വദിക്കുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ഒരുപാട് പേരെ ആശ്രയിക്കേണ്ടി വരും. അത് എളുപ്പവുമല്ല. ഇതുകൂടാതെ രാഷ്ട്രീയം തനിക്ക് അറിയാവുന്ന കാര്യവുമല്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് താന്‍ വരുമെന്ന് പറയുന്നത് വെറും കെട്ടുകഥയാണ്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ ഹൈദരാബാദിലാണ് ഉള്ളത്.

ബി ജെ പിയുടെ മോഹം പൊലിയുന്നു; രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന് മോഹന്‍ലാല്‍; സിനിമാക്കാരനായി തുടരാനാണ് ആഗ്രഹം

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ മോഹന്‍ലാലിന് കേന്ദ്രസര്‍ക്കാര്‍ പത്മ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. നേരത്തെ മാതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ ഭാഗമായി മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്നും മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mohanlal clarifies his stand on participating as BJP candidate in Lok Sabha elections; social media reacts,Thiruvananthapuram, News, Politics, BJP, Lok Sabha, Election, Trending, Cinema, Entertainment, Kerala, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia