മോഹന്‍ലാല്‍ പ്രതിഫലം പകുതി കുറച്ചപ്പോള്‍ 25ലക്ഷം കൂട്ടി ടോവിനോ, ജോജു ജോര്‍ജ് 5 ലക്ഷം; പ്രതിഷേധവുമായി പ്രൊഡ്യൂസര്‍മാരുടെ സംഘടന
Sep 30, 2020, 11:55 IST
കൊച്ചി: (www.kvartha.com 30.09.2020) കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇനിയുളള സിനിമകളില്‍ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന പ്രൊഡ്യൂസര്‍മാരുടെ അഭ്യര്‍ത്ഥന അംഗീകരിക്കാതെ താരങ്ങള്‍. അതുകൊണ്ടുതന്നെ പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ക്കെതിരെ നടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ രണ്ടു പ്രോജക്ടുകള്‍ക്ക് അസോസിയേഷന്‍ അംഗീകാരം നല്‍കിയില്ല. പുതിയ സിനിമകളില്‍ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാന്‍ ഉപസമിതിയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിയോഗിച്ചു.
കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇനിയുളള സിനിമകളില്‍ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന അഭ്യര്‍ത്ഥന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട് വച്ചിരുന്നു. സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക്കയും താരസംഘടനയായ അമ്മയും ഇതിനോട് സമ്മതം അറിയിച്ചതുമാണ്.

അതിനുശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്നില്‍ പതിനൊന്ന് പ്രോജക്ടുകള്‍ അംഗീകാരത്തിനായി എത്തിയിരുന്നു. ഇതിന് അംഗീകാരം നല്‍കാന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് പതിനൊന്ന് സിനിമകളില്‍ ഒമ്പത് എണ്ണത്തിന് അംഗീകാരം നല്‍കിയത്.
ടോവിനോ തോമസും ജോജു ജോര്‍ജും നായകന്മാരായ രണ്ട് സിനിമകള്‍ക്കാണ് അസോസിയേഷന്‍ അംഗീകാരം നല്‍കാതിരുന്നത്. രണ്ട് സിനിമകളിലും നായകനടന്മാര്‍ പ്രതിഫലം കൂട്ടി ചോദിച്ചതാണ് അതിന് കാരണമായത്. ടോവിനൊ കഴിഞ്ഞ സിനിമയെക്കാളും ഇരുപത്തിയഞ്ച് ലക്ഷവും ജോജു ജോര്‍ജ് അഞ്ച് ലക്ഷവും കൂട്ടി ചോദിച്ചതാണ് നിര്‍മാതാക്കളുടെ പ്രതിഷേധത്തിന് കാരണമായത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിര്‍മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ കഴിഞ്ഞ സിനിമയില്‍ വാങ്ങിയതിന്റെ പകുതി പ്രതിഫലം മാത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയത്. മോഹന്‍ലാലിനെ പോലൊരാള്‍ ഇത്തരത്തില്‍ സഹകരിക്കുമ്പോള്‍ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്ന് അസോസിയേഷന്‍ പറയുന്നു. തുടര്‍ന്നാണ് ഇനിയുളള സിനിമകളിലെ പ്രതിഫലം പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

Keywords: Mohanlal halves remuneration, Tovino, Joju charge more, producers’ organisation disagrees, Kochi,News,Cinema,Mohanlal,Actor,Controversy,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.