ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി മോഹൻലാലും ജീത്തു ജോസഫും; 'ട്വൽത് മാൻ' സെറ്റിൽ ജോയിൻ ചെയ്ത് ലാലേട്ടൻ

 


കൊച്ചി: (www.kvartha.com 15.09.2021) ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത് മാൻ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഇടുക്കിയിലെ സെറ്റിലാണ് മോഹൻലാൽ എത്തിയത്. ഓഗസ്റ്റ് 17 നാണ് ചിത്രത്തിന്റെ ഷൂടിം​ഗ് ആരംഭിച്ചത്. സെറ്റിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. നടൻ അനു മോഹനാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി മോഹൻലാലും ജീത്തു ജോസഫും; 'ട്വൽത് മാൻ' സെറ്റിൽ ജോയിൻ ചെയ്ത് ലാലേട്ടൻ

കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത് മാൻ ഒരുങ്ങുന്നത്. മിസ്റ്ററി ത്രിലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർവഹിക്കുന്നത്.

സമീപകാല ഇൻഡ്യന്‍ ഒടിടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'. 2013ല്‍ പുറത്തെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം ഫെബ്രുവരി 19നാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തിയത്.

Keywords:  News, Kochi, Kerala, State, Top-Headlines, Entertainment, Film, Cinema, Actor, Idukki, Mohanlal, Twelfth Man, Mohanlal joins new movie 'Twelfth Man' set.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia