Actor Mohanlal | നടന്‍ മോഹന്‍ലാല്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചു; ചിത്രങ്ങള്‍ പങ്കുവച്ച് ബി ജെ പി നേതാവ്
May 11, 2022, 13:17 IST
പനജി: (www.kvartha.com) നടന്‍ മോഹന്‍ലാല്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഗോവ രാജ്ഭവന്‍ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി താരം ഇപ്പോള്‍ ഗോവയിലാണ്. അതിനിടെയാണ് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ലാലിനൊപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'ഇന്‍ഡ്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹന്‍ലാല്‍ രാജ്ഭവനില്‍ അതിഥിയായി എത്തി. ചലച്ചിത്ര നിര്‍മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു' എന്നും അദ്ദേഹം കുറിച്ചു.

Keywords: Mohanlal meets Goa governor Sreedharan Pillai at his office in Goa, Goa, News, Mohanlal, Cinema, Cine Actor, BJP, Governor, Meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.