കൊച്ചി: (www.kvartha.com 17.09.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് പ്രാര്‍ത്ഥിക്കുന്നതായും ആരോഗ്യത്തിനും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനുള്ള ഊര്‍ജത്തിനുമായി പ്രാര്‍ത്ഥിക്കുന്നതായും മോഹന്‍ലാല്‍ സന്ദേശത്തില്‍ അറിയിച്ചു.
അടുത്തിടെ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് നിരവധി രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഡെല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ് മോഹന്‍ലാല്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. മോഹന്‍ലാലിന്റെ മാതാവിന്റെയും പിതാവിന്റെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയെ താന്‍ കണ്ടെതെന്നായിരുന്നു ലാല്‍ മാധ്യമങ്ങളോടു പറഞ്ഞത്.
ഇതിനു പിന്നാലെ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mohanlal on Twitter: "Happy Birthday to our beloved Prime Minister, Kochi, News, Prime Minister, Twitter, Birthday Celebration, Politics, BJP, Election, Cinema, Kerala.
Keywords: Mohanlal on Twitter: "Happy Birthday to our beloved Prime Minister, Kochi, News, Prime Minister, Twitter, Birthday Celebration, Politics, BJP, Election, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.