നടന്‍ മോഹന്‍ലാല്‍ ബി ജെ പിക്ക് വേണ്ടി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി; താരത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് ഒ രാജഗോപാല്‍ എം എല്‍ എയുടെ വെളിപ്പെടുത്തല്‍
Feb 1, 2019, 15:22 IST
തിരുവനന്തപുരം: (www.kvartha.com 01.02.2019) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹല്‍ലാല്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയോ താരമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്ന സ്ഥിരീകരണവുമായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ രംഗത്തെത്തിയിരിക്കുകയാണ് . ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി നേതാക്കള്‍ താരത്തെ കണ്ടിരുന്നതായും രാജഗോപാല്‍ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എം.എല്‍.എ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഷ്ട്രീയം അടക്കമുള്ള പൊതുകാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ് മോഹന്‍ലാല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്നത് നേരാണ്. മണ്ഡലത്തിലെ താമസക്കാരനായ മോഹന്‍ലാല്‍ ബി.ജെ.പിയുടെ റഡാറിലുണ്ട്.
മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ത്ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മോഹന്‍ലാല്‍. മോഡിയുടെ ജന്മദിനത്തില്‍ ലാല്‍ ആശംസകര്‍ അര്‍പ്പിച്ചതും ഇതിന് മോഡി നന്ദി പറഞ്ഞതും താരത്തിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഡെല്‍ഹിയിലെത്തി താരം മോഡിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതുമാത്രമല്ല പിന്നാലെ പദ്മ പുരസ്‌ക്കാരങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mohanlal to get BJP ticket in Kerala? Reveals BJP leader, Thiruvananthapuram, News, Kerala, Politics, Lok Sabha, Election, Actor, Cinema, Entertainment, BJP, Mohanlal, O Rajagopal, MLA, Prime Minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.