Drugs Visuals | 'ലഹരി ദൃശ്യങ്ങളുള്ള രംഗങ്ങള്‍ ഉള്‍പെടുത്തിയാല്‍ നിര്‍മാണച്ചെലവില്‍ ഒരു വിഹിതം നല്‍കി സഹകരിക്കാന്‍ സംഘങ്ങള്‍; ഭീഷണിക്ക് വഴങ്ങി നടന്‍'; സൂപര്‍ഹിറ്റായ തെന്നിന്‍ഡ്യന്‍ സിനിമയുടെ തിരക്കഥയില്‍ തന്നെ മാറ്റം വരുത്തിയതായി റിപോര്‍ട്
Sep 15, 2022, 10:40 IST
കൊച്ചി: (www.kvartha.com) ലഹരിമാഫിയകള്‍ സിനിമാ മേഖലകളിലും പിടിമുറുക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. ഇത്തരത്തില്‍ ജനപ്രിയ സിനിമകളില്‍ രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പെടുത്തിയാല്‍ നിര്‍മാണച്ചെലവില്‍ ഒരു വിഹിതം നല്‍കി സഹകരിക്കാന്‍ ലഹരി സംഘങ്ങള്‍ തയാറാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമിറ്റിക്ക് മുന്‍പാകെയും ലഹരി സംഘത്തിന്റെ സിനിമയിലെ ഇടപെടലുകളെ കുറിച്ച് അഞ്ചുപേര്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചില സഹപ്രവര്‍ത്തകരുണ്ടാക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചും കമിറ്റി മുന്‍പാകെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ തുറന്നു പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള രംഗങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്താനായി സമീപകാലത്ത് സൂപര്‍ ഹിറ്റായ തെന്നിന്‍ഡ്യന്‍ സിനിമയുടെ തിരക്കഥയില്‍ തന്നെ മാറ്റം വരുത്തിയതായും റിപോര്‍ടുണ്ട്. സിനിമയില്‍ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ലെന്നും പിന്നീട് ഈ രംഗം കൂട്ടിച്ചേര്‍ക്കുന്നതിന് വന്‍തുകയാണ് ലഹരി കാര്‍ടല്‍ കൈമാറിയതെന്നുമാണ് സൂചന. തുടര്‍ന്ന് ഒരു പ്രധാന കഥാപാത്രം പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി ലഹരി ഉപയോഗിക്കുന്ന രംഗമാണ് ചേര്‍ത്തത്.
സിനിമയുടെ ഷൂടിങ് പൂര്‍ത്തിയാക്കിയ ശേഷം സമാനസ്വഭാവമുള്ള ഒരു രംഗം കൂടി ഉള്‍പെടുത്തണമെന്ന് ലഹരി കാര്‍ടല്‍ നിര്‍ബന്ധം പിടിച്ചുവെന്നും കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ കാര്‍ടലിന്റെ ഭീഷണിക്ക് വഴങ്ങി ഈ ഭാഗം വീണ്ടും ഷൂട് ചെയ്തു ചേര്‍ത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
നര്‍കോടിക് കന്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇതു സംബന്ധിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.