സൗഹൃദത്തിലാകുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി, തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല; അജിത്തിനെ വിളിച്ചത് വഴക്ക് പരിഹരിക്കാന്‍; മോന്‍സന്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല

 


കൊച്ചി: (www.kvartha.com 28.09.2021) മോന്‍സന്‍ മാവുങ്കലുമായി സൗഹൃദത്തിലാകുന്നത് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായെന്ന് നടന്‍ ബാല. എന്നാല്‍ അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഡ്രൈവര്‍ അജിത്തിനെ വിളിച്ചത് ഇരുവരും തമ്മിലുള്ള വഴക്ക് പരിഹരിക്കാന്‍. മോന്‍സന്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ നടന്‍ ബാലയുടെ പ്രതികരണം ഇങ്ങനെ.

സൗഹൃദത്തിലാകുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി, തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല; അജിത്തിനെ വിളിച്ചത് വഴക്ക് പരിഹരിക്കാന്‍; മോന്‍സന്‍ മാവുങ്കലിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല

മോന്‍സന്റെ ഡ്രൈവര്‍ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികരണവുമായി ബാല രംഗത്തെത്തിയത്. മോന്‍സനെതിരെ അജിത്ത് നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോന്‍സന്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല പറഞ്ഞു. നാല് മാസം മുന്‍പത്തെ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും ബാല കൂട്ടിച്ചേര്‍ത്തു.

മോന്‍സനെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവരും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്നും ബാല പറഞ്ഞു.

മോന്‍സന്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവര്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്നേഹത്തോടെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതില്‍ കൂടുതലൊന്നും ഞാന്‍ ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് അറിയാവുന്നതില്‍ കൂടുതലൊന്നും ഇപ്പോള്‍ എനിക്കറിയില്ല. തെറ്റുകാരനാണെങ്കില്‍ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ എന്നും ബാല പറഞ്ഞു.

Keywords:  Monson did not seem to be a cheater and called Ajith to settle the dispute-Bala, Kochi, Cinema, Actor, Phone call, Controversy, Cheating, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia