സിക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ച് കയ്യില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാല്‍; 'മോണ്‍സ്റ്റര്‍' ഫസ്റ്റ്‌ലുക് പോസ്റ്റെര്‍ പുറത്തിറങ്ങി
Nov 10, 2021, 15:49 IST
കൊച്ചി: (www.kvartha.com 10.11.2021) മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റെര്‍ പുറത്തിറങ്ങി. മോണ്‍സ്റ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
പോസ്റ്റെറില്‍ സിക് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ചാണ് മോഹന്‍ലാല്‍ എത്തുന്നത്. കയ്യില്‍ ഒരു തോക്കും കാണാം. ലകി സിംഗ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ബുധനാഴ്ച തന്നെ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ ഫേസ് ബുകിലൂടെ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങളാണ് ഒ ടി ടി റിലീസായി എത്തുന്നത്. മരക്കാര്‍, 12ത് മാന്‍, എലോണ്‍, ബ്രോ ഡാഡി, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒ ടി ടി റിലീസാവുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Mohanlal, Facebook, Facebook Post, Social Media, Finance, Technology, Business, 'Monster' first look poster released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.