പനാജി: (www.kvartha.com 27.01.2022) സിനിമ-സീരിയല്‍ നടി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി. ഗോവയിലെ പഞ്ചനക്ഷത്ര ഹോടെലായിരുന്നു വിവാഹവേദി. ദക്ഷിണേന്‍ഡ്യന്‍ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ദുബൈയില്‍ താമസമാക്കിയ സൂരജ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആണ്. 2019 മുതല്‍ ഇരുവരും പ്രണയത്തിലാണെന്നാണ് റിപോര്‍ടുകള്‍. മോഡലായി കരിയര്‍ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് താരമായത്. 'ദേവോം കാ ദേവ് മഹാദേവ്' എന്ന സീരിയില്‍ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.
അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ് സിനിമയിലൂടെ മൗനി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇത് കൂടാതെ മെയ്ഡ് ഇന്‍ ചൈന, റോമിയോ അക്ബര്‍ വാള്‍ടര്‍ എന്നീ സിനിമകളിലും അഭിനയിച്ചു.
Keywords: News, National, Cinema, Entertainment, Top-Headlines, Marriage, Mouni Roy, Suraj Nambiar,Wedding, Mouni Roy ties the knot with Suraj Nambiar.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.