ഇ ടിക്കറ്റിംഗ്: മേയ് രണ്ട് മുതല്‍ അനിശ്ചിതകാലത്തേക്ക് സിനിമാ തിയറ്ററുകള്‍ അടച്ചിട്ട് സമരം

 


കൊച്ചി: (www.kvartha.com 28.04.2016) ഇ ടിക്കറ്റിംഗ് നടപ്പാക്കുന്ന രീതിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളടക്കമുള്ള സിനിമാ തിയറ്ററുകള്‍ മേയ് രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നു കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഇടിക്കറ്റിങ് മെഷീനും സോഫ്റ്റ്‌വേറും സ്ഥാപിക്കാത്ത തിയറ്ററുകള്‍ക്ക് മേയ് രണ്ടു മുതല്‍ ടിക്കറ്റ് സീല്‍ ചെയ്ത് നല്‍കേണ്ടതില്ല എന്ന തീരുമാനം നിലവില്‍ വരികയാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ തിയറ്ററുടമകള്‍ ഒരുക്കമല്ല. ഈ സാഹചര്യത്തില്‍ ടിക്കറ്റിങ് മെഷീന്‍ വയ്ക്കാത്ത തിയറ്ററുകള്‍ക്ക് ടിക്കറ്റുകള്‍ സീല്‍ ചെയ്തു കിട്ടാതെ വരും. ടിക്കറ്റ് സീല്‍ ചെയ്ത് ലഭിക്കാതിരുന്നാല്‍ സ്വാഭാവികമായി മേയ് രണ്ടു മുതല്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകും.

ഇ ടിക്കറ്റിംഗ്: മേയ് രണ്ട് മുതല്‍ അനിശ്ചിതകാലത്തേക്ക് സിനിമാ തിയറ്ററുകള്‍ അടച്ചിട്ട് സമരംനികുതി വെട്ടിപ്പ് നടത്താന്‍ വേണ്ടിയാണ് തിയറ്ററുടമകള്‍ ഇ ടിക്കറ്റ് മെഷീനെ എതിര്‍ക്കുന്നതെന്ന നിര്‍മാതാക്കളും വിതരണക്കാരും ഉള്‍പ്പെടുന്ന സംഘടനകളുടെ ആരോപണം ശരിയല്ല. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള ഏതാനും തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും നിലവില്‍ ഇ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. നിലവിലെ ടിക്കറ്റ് മെഷീന് പകരം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കമ്പനിയുടെ ടിക്കറ്റ് മെഷീന്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Keywords: Kochi, Kerala, Ticket, Cinema, Malayalam, Strike, Entertainment, Movie, Theater, Movie Theater, Indefinite strike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia