സമാന്തയുമായുള്ള വിവാഹമോചനം ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനം; അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാന്‍; നടന്‍ നാഗ ചൈതന്യ

 


ചെന്നൈ: (www.kvartha.com 13.01.2022) സമാന്തയുമായുള്ള വിവാഹമോചനം ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് നടന്‍ നാഗ ചൈതന്യ. സമാന്തയുമായുള്ള വേര്‍പിരിയലിനു ശേഷം ഇത് ആദ്യമായാണ് താരം മാധ്യമങ്ങളോട് മനസ് തുറക്കുന്നത്. 'ബംഗാര്‍രാജു' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

സമാന്തയുമായുള്ള വിവാഹമോചനം ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനം; അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാന്‍; നടന്‍ നാഗ ചൈതന്യ

'പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. ഞങ്ങള്‍ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു അത് എന്നുമാണ് താരത്തിന്റെ പ്രതികരണം.

2017 ഒക്ടോബറിലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വര്‍ഷത്തോളം ഒരുമിച്ചുകഴിഞ്ഞ ശേഷം 2021 ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും വേര്‍പിരിയലിനെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞത്.

'വളരെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാന്‍ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍ ആയിരുന്നു, അത് എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം നിലനിര്‍ത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.'വിവാഹമോചന വാര്‍ത്ത പങ്കുവച്ച് ഇരുവരും കുറിച്ചു.

Keywords: Naga Chaitanya opens up on divorce with Samantha Ruth Prabhu for first time: 'If she is happy, I am happy'. Watch, Chennai, News, Cinema, Cine Actor, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia