Thank You Song | 'മാരോ മാരോ'യുമായി നാഗ ചൈതന്യ; താങ്ക്യു ചിത്രത്തിലെ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തുവിട്ടു
Jun 11, 2022, 12:13 IST
ഹൈദരാബാദ്: (www.kvartha.com) നാഗ ചൈതന്യയെ നായകനാക്കി വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'താങ്ക്യു'. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'മാരോ മാരോ' എന്ന ഗാനമാണ് പുറത്തുവിട്ടത്. ദീപു, പൃഥ്വി ചന്ദ്ര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് തമന്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. വിശ്വ, കിട്ടു എന്നിവരാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഹേഷ് ബാബുവിന്റെ ആരാധകനായ ഹോകി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
റൊമാന്റിക് കോമഡി ചിത്രത്തില്‍ റാഷി ഖന്ന ആണ് നായികയായി അഭിനയിക്കുന്നത്. നാഗ ചൈതന്യക്കും റാഷി ഖന്നയ്ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
Keywords: News,National,India,Hyderabad,Cinema,Song,Entertainment,YouTube, Naga Chaitanya starrer film 'Thank You' song out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.