Brahmastra Poster | രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ബ്രഹ്മാസ്ത്ര'യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Jun 11, 2022, 15:30 IST
ഹൈദരാബാദ്: (www.kvartha.com) രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ബ്രഹ്മാസ്ത്ര'യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അയന്‍ മുഖര്‍ജിക്ക് നന്ദി പറഞ്ഞ് നാഗാര്‍ജുനയാണ് തന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട് ആണ് നായികയായി അഭിനയിക്കുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും 'ബ്രഹ്മാസ്ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപോര്‍ടുണ്ട്.
അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. രണ്ട് ഭാഗങ്ങളായിട്ടുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ബ്രഹ്മാസ്ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് 'ബ്രഹ്മാസ്ത്ര' എത്തുക. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പെടെയുള്ള തെന്നിന്‍ഡ്യന്‍ ഭാഷകളില്‍ ബ്രഹ്മാസ്ത്ര അവതരിപ്പിക്കുക.
Brahmāstra is a world of Wonder & power
— Nagarjuna Akkineni (@iamnagarjuna) June 11, 2022
I am proud to be a part of that wonder and hold its power in my hand with the might of the NANDI ASTRA!
thank u Ayan for making me a part of your world,passion & your endlesss energy!
Trailer on June 15th.
Brahmāstra on September 9th. pic.twitter.com/ddvJqLLJtz
Keywords: News,National,India,Hyderabad,Actor,Amitabh Batchan,Entertainment,Cinema, Poster,Social-Media, Nagarjuna's character poster of 'brahmastra' dropped
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.