'ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു, അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല, സത്യത്തില്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഏറെ ശ്രമകരമായാണ് ഞാന്‍ ആ ഗാനം പാടിയത്; ഇപ്പോള്‍ മൊത്തത്തില്‍ ഹാപ്പി; പുരസ്‌കാര നേട്ടത്തെക്കുറിച്ച് നജീം അര്‍ഷാദ്

 


കൊച്ചി: (www.kvartha.com 13.10.2020) മികച്ച ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയിലാണ് താനെന്ന് പിന്നണി ഗായകന്‍ നജീം അര്‍ഷാദ്. 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ 'ആത്മാവിലെ ആഴങ്ങളില്‍' എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നജീമിനെത്തേടിയെത്തിയത്. പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ ഓരോന്നായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും അക്കൂട്ടത്തില്‍ തന്റെ പേരുണ്ടാകുമെന്ന് വെറുതേ പോലും വിചാരിച്ചിരുന്നില്ലെന്നും നജീം. 

അപ്രതീക്ഷിത നേട്ടത്തെക്കുറിച്ച് നജീമിന്റെ പ്രതികരണം ഇങ്ങനെ:

'ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. സത്യത്തില്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഏറെ ശ്രമകരമായാണ് ഞാന്‍ ആ ഗാനം പാടിയത്. എന്റെ സുഹൃത്ത് വില്യം ഫ്രാന്‍സിസ് ആണ് ഈ പാട്ടിന്റെ സംഗീതസംവിധായകന്‍. അവന്‍ ആദ്യമായി സംഗീതം നല്‍കിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആ ഗാനം എന്നെക്കൊണ്ടു പാടിപ്പിക്കണമെന്ന് അവനു വലിയ ആഗ്രഹമുണ്ടായിരുന്നു.  'ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു, അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല, സത്യത്തില്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, ഏറെ ശ്രമകരമായാണ് ഞാന്‍ ആ ഗാനം പാടിയത്;  ഇപ്പോള്‍ മൊത്തത്തില്‍ ഹാപ്പി; പുരസ്‌കാര നേട്ടത്തെക്കുറിച്ച് നജീം അര്‍ഷാദ്

ഏറെ ശ്രമകരമായാണ് ഞാന്‍ അത് പാടിയത്. വില്യം ഇപ്പോള്‍ എനിക്കൊപ്പമുണ്ട്. ഞങ്ങള്‍ തമ്മില്‍ ദീര്‍ഘ കാലത്തെ സൗഹൃദമാണ്. പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം അവനൊപ്പം പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഇപ്പോള്‍ മൊത്തത്തില്‍ ഹാപ്പിയാണ്' എന്നായിരുന്നു നജീമിന്റെ പ്രതികരണം.

Keywords:  Najim Arshad reacts on state award, Kochi, News, Award, Cinema, Singer, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia