ഫ്‌ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍ പകര്‍ത്തിയത് സഹോദരി അഖിത പ്രമോദ്; ഏറ്റെടുത്ത് ആരാധകര്‍

 


കൊച്ചി: (www.kvartha.com 29.10.2020) ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവു നമിത ആരാധകരുമായി പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ, നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ഫ്‌ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. നമിതയുടെ സഹോദരി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.  ഫ്‌ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍ പകര്‍ത്തിയത് സഹോദരി അഖിത പ്രമോദ്; ഏറ്റെടുത്ത് ആരാധകര്‍

പുതിയ വീട്ടില്‍ നിന്നുള്ള വിശേഷങ്ങളും നമിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചെറിയ സന്തോഷങ്ങള്‍, സ്വപ്നങ്ങള്‍, സമാധാനം, ഓര്‍മകള്‍, ഞങ്ങള്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം, നമിത കുറിച്ചതിങ്ങനെ. വെള്ള നിറത്തിന് പ്രാധാന്യം നല്‍കികൊണ്ട് മിനിമലിസ്റ്റിക്- സിമ്പിള്‍ ഡിസൈനില്‍ ഒരുക്കിയ അകത്തളങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് നമിത പങ്കുവച്ചത്.

ഫ്‌ളോറല്‍ ഡ്രസ്സില്‍ അതിസുന്ദരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍ പകര്‍ത്തിയത് സഹോദരി അഖിത പ്രമോദ്; ഏറ്റെടുത്ത് ആരാധകര്‍


Keywords:  Namitha Pramod shared latest photos floral dress, Kochi, News, Cinema, Actress,Entertainment, Social Media, Photo, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia