സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട; ജോയ് മാത്യു

 


തിരുവനന്തപുരം: (www.kvartha.com 10.12.2017) ദേശീയ അവാർഡ് സ്വന്തമാക്കിയ നടി സുരഭി ലക്ഷ്മിയെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തഴഞ്ഞതിനെതിരെ നടൻ ജോയ് മാത്യുവിന്റെ പ്രതിഷേധം. ദേശീയ അവാർഡ്‌ നേടിയ തന്റെ ചങ്ങാതിയും മികച്ച കലാകാരിയുമായെ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ തനിക്കും വേണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ തന്റെ നിലപാട് അറിയിച്ചത്

മേളയിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ പാസ് ലഭിച്ചില്ലെന്നും സുരഭി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം സുരഭിക്ക് പാസ് വീട്ടിൽ കൊണ്ടു കൊടുക്കാൻ കഴിയില്ലെന്ന് അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ വ്യക്തമാക്കി. സുരഭിക്കായി പാസ് തയ്യാറായിരുന്നു. എന്നാൽ അത് വീട്ടിൽ കൊണ്ടുക്കൊടുക്കാനൊന്നും കഴിയില്ല. കമൽ പറഞ്ഞു.

സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട; ജോയ് മാത്യു

ചലച്ചിത്രമേളയിൽ തന്നെയും തനിക്ക് ദേശീയ അവാർഡ് വാങ്ങിത്തന്ന മിന്നാമിനുങ്ങ് എന്ന ചിത്രത്തേയും അവഗണിച്ചെന്ന് സുരഭി വ്യക്തമാക്കിയിരുന്നു. സംവിധായകൻ കമലിനെ സമീപിച്ചെങ്കിലും സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞതല്ലാതെ പിന്നീട് യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും സുരഭി ആരോപിച്ചിരുന്നു.

Summary: National Award winner Surabhi denied to enter film festival at Thiruvanathapuram. Actor and Director Joy Mathew posted his opinion regarding this. He said if the festival do not need Surabhi i also do not go to festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia