Navya Nair | പ്രവേശനോത്സവ ദിനത്തില്‍ മകനെ സ്കൂളിലാക്കാനെത്തി നവ്യാ നായര്‍; സായിയുടെ അധ്യാപികയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം
Jun 1, 2022, 11:47 IST
കൊച്ചി: (www.kvartha.com) കോവിഡ് പകര്‍ചവ്യാധിക്ക് പിന്നാലെ മുടങ്ങിയ ക്ലാസ് മുറികളിലെ പഠനം വീണ്ടും തുടക്കമായിരിക്കുകയാണ്. ഈ വര്‍ഷത്തെ സ്കൂള്‍ അധ്യയനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം എല്ലാവരും ആഘോഷമാക്കുകയാണ്.
പ്രവേശനോത്സവ ദിവസത്തെ ഫോടോ പങ്കുവച്ച് കുട്ടികള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടി നവ്യാ നായര്‍. മകന് സായിയെ സ്കൂളില്‍ എത്തിച്ച ഫോടോയും ഫേസ്ബുകിലൂടെ പങ്കുവച്ചിരിക്കുകയാണ്.
കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുള്ള ഫോടോയാണ് പങ്കുവച്ചത്. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു. നവ്യാ നായരുടെ മകന് സായ്യിക്കും ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം 'ഒരുത്തീ' എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചുവന്നത്. രാധാമണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നവ്യാ നായര്‍ അഭിനയിച്ചത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നവ്യാ നായര്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് 2012ല്‍ റിലീസ് ചെയ്ത 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.